ചെയര്‍മാന്റെ മുന്നറിയിപ്പ് കിട്ടിയതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധ വേദി പങ്കിട്ട് കേരളകോണ്‍ഗ്രസ് (എം) വനിത നേതാവ്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചെയര്‍മാന്റെ മുന്നറിയിപ്പ് കിട്ടിയതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധരുടെ പരിപാടിയില്‍ പങ്കെടുത്ത് കേരളകോണ്‍ഗ്രസ് (എം)ന്റെ വനിത നേതാവ്‌. കേരള കോണ്‍ഗ്രസ് – എം നേതാക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ സജീവമായിരിക്കെ പാര്‍ട്ടി ശത്രുക്കളുടെ പരിപാടികളില്‍ സജീവ സാന്നിധ്യമാകുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പാലായില്‍ പാര്‍ട്ടി ശത്രുക്കള്‍ക്കൊപ്പമുള്ള പരിപാടിയില്‍ മുഴുനീളം പങ്കെടുത്ത് ഡോ.സിന്ധുമോള്‍ ജേക്കബ്. കേരള കോണ്‍ഗ്രസ് – എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഡോ. സിന്ധു കഴിഞ്ഞ തവണ പിറവം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

കെ.ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ പാലായിലെ അറിയപ്പെടുന്ന കേരള കോണ്‍ഗ്രസ് വിമര്‍ശകരും കടുത്ത ജോസ് കെ മാണി വിരുദ്ധരുമായ നേതാക്കള്‍ മാത്രം ചേര്‍ന്നു ബുധനാഴ്ച സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലായിരുന്നു ഡോ. സിന്ധുമോള്‍ ജേക്കബ് സജീവമായി പങ്കെടുത്തത്. മാണി സി കാപ്പന്‍ എംഎല്‍എ ആയിരുന്നു ഉല്‍ഘാടകന്‍. ഫൗണ്ടേഷന്‍റെ വൈസ് ചെയര്‍പേഴ്സനായിട്ടാണ് സിന്ധുമോള്‍ അറിയപ്പെടുന്നത്. പക്ഷേ ഫൗണ്ടേഷനില്‍ ബാക്കിയുള്ളവരൊക്കെ കേരള കോണ്‍ഗ്രസ് – എം വിരുദ്ധരുമാണ്. മാണി സി കാപ്പന്‍റെ പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രാദേശിക നേതാക്കളാണ് ഫൗണ്ടേഷനില്‍ ഡോ. സിന്ധുമോളുടെ സഹ ഭാരവാഹികള്‍.

മാണി സി കാപ്പന്‍റെ പ്രസ് സെക്രട്ടറിയായി അറിയപ്പെടുന്ന എബി ജെ ജോസാണ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍. കോണ്‍ഗ്രസ് നേതാവ് അഡ്വ. സന്തോഷ് മണര്‍കാട്, സാബു എബ്രാഹം തുടങ്ങിയ മറ്റ് ഭാഹവാഹികളും ജോസ് കെ മാണിയുടെ കടുത്ത വിമര്‍ശകരാണ്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്‌ ഇവര്‍ക്കൊപ്പം വേദി പങ്കിടുകയും പരിപാടിയുടെ സംഘാടകയായി പ്രവര്‍ത്തിക്കുകയും ചെയ്യുകവഴി ഡോ. സിന്ധുമോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിരിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

ഇതിനു പുറമെ കടുത്തുരുത്തിയിലും ഉഴവൂരിലും പതിവായി പാര്‍ട്ടി വിരുദ്ധരായ നേതാക്കള്‍ക്കൊപ്പം പൊതുവേദി പങ്കിടുന്ന ഡോ. സിന്ധുമോള്‍ ജേക്കബിനെതിരെ മുന്‍പും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം നിലപാടുകളുള്ള ഡോ. സിന്ധുവിനെ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് – എം ടിക്കറ്റില്‍ നിയമസഭയിലേയ്ക്ക് മത്സരിപ്പിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ചൊവ്വാഴ്ച കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പാര്‍ട്ടി ശത്രുക്കളുമായുള്ള കേരള കോണ്‍ഗ്രസ് നേതാക്കളുടെ ചങ്ങാത്തത്തിനെതിരെ പാര്‍ട്ടി ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയത്.

നേതാക്കള്‍ക്ക് എല്ലാ പാര്‍ട്ടിയിലുള്ളവരുമായും സൗഹൃദമാകാം, അവരുടെ സ്വകാര്യ ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുക്കുകയുമാവാം. പക്ഷേ പാര്‍ട്ടി ശത്രുക്കളുടെ പരിപാടികളുടെ നടത്തിപ്പുകാരായി നമ്മുട നേതാക്കള്‍ മാറുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തില്‍ ചെയര്‍മാന്‍റെ മുന്നറിയിപ്പ്. പാര്‍ട്ടി സെമി കേഡര്‍ സംവിധാനത്തിലേയ്ക്ക് വന്നതിന്‍റെ ഭാഗമായിട്ടുള്ളതായിരുന്നു പുതിയ നിര്‍ദേശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...