സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആരോഗ്യമന്ത്രിയുടെ അവലോകന യോഗം നാളെ (11)
ശബരിമലമണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ആരോഗ്യ- കുടുംബക്ഷേമ, ആയുഷ് വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതിവിലയിരുത്തുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നാളെ(11) രാവിലെ 10ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ശബരിമല പൂങ്കാവന പ്രദേശം മദ്യ-മയക്കുമരുന്ന്
വിമുക്ത മേഖലയായി പ്രഖ്യാപിച്ചു

ശബരിമല പൂങ്കാവന പ്രദേശം മദ്യ-മയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. നവംബര്‍ 14 മുതല്‍ 2023 ജനുവരി 22 വരെ റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവര്‍, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പളളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി എന്നീ ഭാഗങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലി (അരയാഞ്ഞിലിമൂട് ഒഴികെ) എന്നീ പ്രദേശങ്ങളിലും മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ചാണ് ഉത്തരവ്. ശബരിമല, പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന തീര്‍ഥാടകരും, കച്ചവടക്കാരും, മറ്റെല്ലാ ജനവിഭാഗങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നീ താല്‍ക്കാലിക റേഞ്ച് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ശബരിമല ഉത്സവത്തിന് മുന്നോടിയായി പമ്പ, നിലയ്ക്കല്‍, അട്ടത്തോട്, ആങ്ങമൂഴി, ഗവി, കോന്നി, റാന്നി താലൂക്കുകളിലെ വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എക്സൈസ്, പോലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകള്‍ സംയുക്ത റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു.ശബരിമല പൂങ്കാവന പ്രദേശത്ത് മദ്യനിരോധനം സംബന്ധിച്ച് വിവിധ ഭാഷകളിലുളള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും വാഹനപരിശോധന ഏര്‍പ്പെടുത്തി. കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്ട്രൈക്കിംഗ് യൂണിറ്റുകളേയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ താല്‍ക്കാലിക റേഞ്ച് ഓഫീസുകളോടൊപ്പം തന്നെ പമ്പ കേന്ദ്രീകരിച്ച് അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്സൈസ് കണ്‍ട്രോള്‍ റൂമും നവംബര്‍ 14 മുതല്‍ പ്രവര്‍ത്തിക്കും. മദ്യം, മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2222873 ല്‍ കൈമാറാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് അറിയിച്ചു.

ശബരിമല തീര്‍ഥാടനം: ബാലവേല സംബന്ധിച്ച പരാതി അറിയിക്കാം
ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ 8547655259, (0468 2 222 234) എന്ന നമ്പരില്‍ ജില്ലാ ലേബര്‍ ഓഫീസറെയോ, ചൈല്‍ഡ്ലൈന്‍ ടോള്‍ഫ്രീ നമ്പരായ 1098 ലോ അറിയിക്കാം. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്ത് പോലീസ്, ഫോറസ്റ്റ്, തൊഴില്‍, എക്സൈസ് എന്നീ വകുപ്പുകളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് പരിശോധന നടത്തുന്നതിനും കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ബാലവേലയ്ക്കെതിരെ പോസ്റ്റര്‍ കാമ്പയിന്‍ നടത്തുന്നതിനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തുന്നതിനും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ചൈല്‍ഡ് ലേബര്‍ ടാസ്‌ക്ക്ഫോഴ്സിന്റെ യോഗം തീരുമാനിച്ചു.

അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ 10 സ്ഥിരം വര്‍ക്കര്‍മാരെയും 22 ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ, കോന്നി, 689 691 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍ – 8129 663 325, 9188 959 672, 9447 331 685.

അപേക്ഷ നല്‍കണം
1993ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 2 (എഫ്) പരിധിയില്‍ വരുന്ന ഭൂമി കൈവശമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പട്ടയം അനുവദിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഒരു മാസത്തിനകം അതത് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മിനിജോബ് ഫെസ്റ്റ്
ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിനിജോബ് ഫെസ്റ്റ് പത്തനംതിട്ട മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ എംപളോയ്മെന്റ് ഓഫീസര്‍ ജി.ജി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംപളോയ്മെന്റ് ഓഫീസര്‍മാരായ ജെ.എഫ് സലിം, സി.ഖദീജാബീവി, ജൂനിയര്‍ എംപ്ളോയ്മെന്റ് ഓഫീസര്‍മാരായ ഷിബി തോമസ്, പി.ബി ഗീതാമണി, എച്ച്.സി ആര്‍.ബീനമോള്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ച് പ്രമുഖ കമ്പനികള്‍ പങ്കെടുത്ത മിനിജോബ്ഫെസ്റ്റില്‍ 200 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുകയും 77 പേരെ വിവിധ തസ്തികകളിലേക്ക് പ്രാഥമികമായി തെരഞ്ഞെടുക്കുകയും ചെയ്തു.

അനുരജ്ഞന ഉദ്യോഗസ്ഥ പാനല്‍ തയ്യാറാക്കുന്നു

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നടപ്പാക്കുന്നതിന് അനുരജ്ഞന ഉദ്യോഗസ്ഥരുടെ നിയമനത്തിന് അനുയോജ്യമായ ആളുകളുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടൂര്‍,തിരുവല്ല മെയിന്റെനന്‍സ് ട്രൈബ്യുണലില്‍ ആയിരിക്കും പ്രവര്‍ത്തനം. വിജയകരമായി തീര്‍പ്പാക്കുന്ന കേസ് ഒന്നിന് 1000 രൂപ ഹോണറേറിയം അനുവദിക്കും. വിശദമായ ബയോഡേറ്റ ആവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 20നകം ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട 689 645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യത : മുതിര്‍ന്ന പൗരന്മാരുടെയും / ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി അല്ലെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര ലഘുകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ ബന്ധപ്പെട്ട മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ സേവന ചരിത്രം ഉണ്ടായിരിക്കണം. സംഘടനയുടെ ഒരു മുതിര്‍ന്ന ഭാരവാഹിയും നിയമത്തില്‍ നല്ല അറിവും ഉണ്ടായിരിക്കണം. ഫോണ്‍: 0468 2 325 168.

കേരളോത്സവം; ഈ മാസം 19, 20 തീയതികളില്‍
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2022 ന്റെ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്തല മത്സരം നവംബര്‍ 19,20 തീയതികളില്‍ നടത്തും. നവംബര്‍ ഒന്നിന് 15 വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും 40 വയസ് കഴിയാത്തതുമായ യുവതി യുവാക്കള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുളള വ്യക്തികള്‍, ക്ലബ്ബുകള്‍ എന്നിവര്‍ നിശ്ചിത ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 17ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ് സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 ന്റെ ഭാഗമായി വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളടങ്ങിയ 18 സെ.മീ ഃ 14 സെ.മീ അളവിലുള്ള 10000 പോക്കറ്റ് കാര്‍ഡുകള്‍ (270ജി.എസ്.എം, ഫോള്‍ഡര്‍ടൈപ്പ്, ആര്‍ട്ട്കാര്‍ഡ്, ഡബിള്‍സൈഡ് പ്രിന്റ്, ഫോര്‍കളര്‍) തയ്യാറാക്കുന്നതിന് പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ നവംബര്‍ 16ന് പകല്‍ മൂന്നിന് മുന്‍പായി ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2 322 014, 8129 557 741.

പത്തനംതിട്ട ജില്ലയും ലോകകപ്പ് ആരവത്തില്‍;
വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല ഉദ്ഘാടനം നാളെ (11)

ലോകം ഉറ്റ് നോക്കുന്ന കാല്‍പന്ത് കളിക്ക് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പത്തനംതിട്ട ജില്ലയിലും ഫുട്ബാള്‍ ലോകകപ്പിന്റെ ആരവം ഉയര്‍ന്നു തുടങ്ങി. ലോകകപ്പ് ഫുട്ബാള്‍ മേളയുടെ പ്രചരണാര്‍ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ മത്സരത്തിന് നാളെ (11) ജില്ലയില്‍ തുടക്കമാകും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വണ്‍ മില്യണ്‍ ഗോളിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍, കായിക അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ വണ്‍ മില്യന്‍ ഗോളില്‍ പങ്കാളികളാകും. ഇന്ന് (11) തുടങ്ങുന്ന വണ്‍ മില്യണ്‍ ഗോള്‍ മത്സരം ഈ മാസം 21 ന് സമാപിക്കും. ഗോള്‍ അടിക്കുന്നതിന് വേണ്ടി 71 കേന്ദ്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഗോള്‍നിറയ്ക്കല്‍ മത്സരങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ കായിക അധ്യാപകരുടെ സേവനം ലഭ്യമാക്കുമെന്ന് പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനികുമാര്‍ അറിയിച്ചു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഗോളടിമത്സരത്തില്‍ പങ്കാളിയാകാം. ഈ മാസം 20 ന് ശബരിമല തീര്‍ഥാടകര്‍ക്ക് പങ്കാളിയാകാന്‍ പമ്പയിലും ഗോള്‍ വല സജ്ജമാക്കുന്നുണ്ട്.
ആദിവാസി മേഖലകളായ അട്ടത്തോട്, ളാഹ, പുനരധിവാസ മേഖലയായ ഗവി എന്നിവിടങ്ങളില്‍ ഗോള്‍ വല ഒരുക്കും. മുന്‍ ദേശീയ ഫുട്ബാള്‍ താരം കെ.റ്റി. ചാക്കോ ആണ് പത്തനംതിട്ട ജില്ലയുടെ അംബാസിഡര്‍. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെ ഭാഗമായി പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് ക്വിസ് മത്സരവും ലോകകപ്പ് വിജയികള്‍ക്കായുള്ള പ്രവചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും ഗോളടി മത്സരത്തിന്റെ ഭാഗമായി മത്സരം നടക്കുന്ന ഒരോ കേന്ദ്രത്തിനും രണ്ട് ബോളുകള്‍ വീതം നല്‍കുമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കായികപരിശീലകരെ ചുമതല പ്പെടുത്തിയതായും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

ജലജീവന്‍ : പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി
ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ആറന്മുള പഞ്ചായത്തിലെ വീടുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി കോഴിപ്പാലം മുതല്‍ കോട്ട വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍, വികസന കാര്യസ്ഥിരംസമിതി അധ്യക്ഷ എന്‍.രമാദേവി, അംഗങ്ങളായ ജയ വേണുഗോപാല്‍, ജോസ് തോമസ്, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

നെയ്ത്ത് പരിശീലനം
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സ്റ്റൈപ്പന്റോടുകൂടി 10 പേര്‍ക്ക് നെയ്ത്ത് പരിശീലനം നല്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 20ന് മുമ്പായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2362070, 9447 249 327.

കേരളോത്സവം 18,19,20 തീയതികളില്‍
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 18,19, 20 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നവംബര്‍ 16നുളളില്‍ രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍ : 9846 577 115.

കേരളോത്സവം; സംഘാടക സമിതി യോഗം 16ന്
ജില്ലാ കേരളോത്സവം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ഈ മാസം 16ന് വൈകിട്ട് 3.30ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കൊക്കോ കൃഷി പരിശീലനം
ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെയും, സിപിസിആര്‍ഐ കായംകുളത്തിന്റെയും ആഭിമുഖ്യത്തില്‍ തെങ്ങിന് ഇടവിളയായി കൊക്കോ കൃഷി എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലനം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഈ മാസം 15ന് രാവിലെ 9.30ന് നടക്കും. പങ്കെടുക്കുന്നവര്‍ നവംബര്‍ 14ന് വൈകിട്ട് മൂന്നിന് മുന്‍പായി 8078 572 094 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

സര്‍വേയര്‍ അഭിമുഖം നവംബര്‍ 15 നും 16 നും
സര്‍വേയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വേ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്നതും തിരുവല്ല താലൂക്ക് പുളിക്കീഴ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റി വെച്ചിരുന്നതുമായ അഭിമുഖം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 15, 16 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് പത്തനംതിട്ട സര്‍വേ റേഞ്ച് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0468 2 961 209.

വിദ്യാകിരണം പദ്ധതി
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുളള മാതാപിതാക്കളുടെ (രണ്ടു പേരും / അല്ലെങ്കില്‍ ഒരാള്‍) ഗവ. എയ്ഡഡ് സ്‌കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് നവംബര്‍ 15 വരെ സമയം നീട്ടി. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം സുനീതി ഓണ്‍ലൈന്‍ മുഖേന പത്തനംതിട്ട ജില്ല സാമൂഹ്യ നീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ അപേക്ഷ നിരസിച്ചിട്ടുളളവര്‍ക്കും അപേക്ഷിക്കാം.

ക്വട്ടേഷന്‍
തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എച്ച്ഡി ക്വാളിറ്റിയില്‍ അഞ്ച് മിനിട്ട് ദൈര്‍ഘ്യമുളള ഡോക്യുമെന്റേഷന്‍ വീഡിയോയും ബോധവല്‍ക്കരണ വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ഈ മാസം 16ന് വൈകുന്നേരം നാലിന് മുന്‍പായി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0468 2 322 014, 8129 557 741.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം”; കടുത്ത വിമർശനവുമായി വി.ഡി....

0
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി...

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....