കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നു : സജി മഞ്ഞക്കടമ്പില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി വി അന്‍വറിനൊപ്പം കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജി മഞ്ഞക്കടമ്പില്‍ ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎ മുന്നണി വിട്ടതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ തൃണമൂൽ കോൺ​ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദേശീയനേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ ലയന സമ്മേളനം ഏപ്രിലില്‍ കോട്ടയത്ത് നടത്തുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. എൻ ഡി എയിൽ നിന്നും അവ​ഗണനയാണ് ഉണ്ടായത്. ഘടകക്ഷിയെന്ന നിലയിൽ എൻഡിഎയിൽ നിന്ന് സംരക്ഷണം ലഭിച്ചില്ല. മുന്നണിയിലെടുത്തെങ്കിലും കഴിഞ്ഞ ഒരുവർഷമായി മുന്നണി യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. ഈ അവഗണനയാണ് മുന്നണി വിടാൻ കാരണമെന്ന് സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കി.

റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതും വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിന് മുന്നിലെത്തിക്കാനും കേരളത്തിലെ എൻഡിഎ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളം നേരിടുന്ന കർഷകരുടെ വിഷയങ്ങളും വന്യജീവി പ്രശ്നങ്ങളും സജീവമാക്കി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സജി മഞ്ഞക്കടമ്പിലും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ജില്ലാ പ്രസി‍ഡന്റുമാരും സംസ്ഥാന ഭാരവാഹികളും തൃണമൂലിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പി വി അൻവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....