മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിൽ ധാരണയായി. പാർട്ടി ചെയർമാൻ പി.ജെ. ജോസഫും എം.പി. ഫ്രാൻസിസ് ജോർജും നടത്തിയ ആശയവിനിമയങ്ങൾക്കൊടുവിലാണ് വി.ഡി. സതീശന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. നിലവിലെ ജനവികാരം വി.ഡി. സതീശന് അനുകൂലമാണെന്ന കാര്യം ഹൈക്കമാൻഡ് പ്രതിനിധികളെ പി.ജെ. ജോസഫ് അറിയിക്കും.

മുന്നണിക്കുള്ളിലെ ഒത്തുതീർപ്പുകൾക്കും സീറ്റ് വിഭജന ചർച്ചകൾക്കും വി.ഡി. സതീശൻ നൽകിയ നേതൃത്വം ജോസഫ് വിഭാഗം കണക്കിലെടുക്കുന്നുണ്ട്. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയിച്ച പശ്ചാത്തലത്തിൽ രണ്ട് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെടും. തങ്ങളുടെ ഈ അവകാശവാദങ്ങളെ വി.ഡി. സതീശൻ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും ജോസഫ് വിഭാഗത്തിനുണ്ട്. മുസ്‌ലിം ലീഗിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൂടി വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതോടെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചർച്ചകളിൽ സതീശന് കൂടുതൽ കരുത്തേറുകയാണ്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എ.ഐ.സി.സി. നിരീക്ഷകരുമായി പി.ജെ. ജോസഫും ഫ്രാൻസിസ് ജോർജും കൂടിക്കാഴ്ച നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...