Thursday, May 16, 2024 9:25 am

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പതിമൂന്ന് സീറ്റുകളിലാണ് ജോസ് കെ. മാണി വിഭാഗം മത്സരിക്കുന്നത്. യുവാക്കള്‍ക്ക് ഉള്‍പ്പെടെ അവസരം നല്‍കുന്ന പട്ടികയാണ് പരിഗണനയിലുള്ളത്. കടുത്തുരുത്തി, റാന്നി, ചാലക്കുടി, പിറവം സീറ്റുകളിലാണ് അന്തിമ തീരുമാനം ആകാനുള്ളത്. പാലാ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ ഇന്നലെ പുറത്തു വന്ന പട്ടികയില്‍ മാറ്റമുണ്ടാകില്ല.
കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ് എന്നീ പേരുകള്‍ പരിഗണിക്കപ്പെടുന്നു. റാന്നിയില്‍ പ്രമോദ് നാരായണന്‍ സ്ഥാനാര്‍ത്ഥിയായേക്കും.

ചാലക്കുടിയില്‍ ഡെന്നിസ് കെ. ആന്റണി തന്നെ മത്സരിക്കാനാണ് സാധ്യത. പിറവത്ത് ജില്‍സ് പെരിയപുറത്തിന് പുറമേ യാക്കോബായ സഭാംഗങ്ങളെ പരിഗണിക്കുന്നുണ്ട്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എന്നിവര്‍ കളത്തിലിറങ്ങും. പൂഞ്ഞാര്‍ – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരി – ജോബ് മൈക്കിള്‍, പെരുമ്പാവൂര്‍ -ബാബു ജോസഫ്, കുറ്റ്യാടി – മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂര്‍ – സജി കുറ്റിയാനിമറ്റം, തൊടുപുഴയില്‍ കെ. ഐ. ആന്റണി എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇളകൊള്ളൂരിൽ ഉണ്ടായ ശക്തമായ മഴയിൽ ഇടി മിന്നലേറ്റ് വീടിന് നാശനഷ്ടം

0
കോന്നി : ഇളകൊള്ളൂരിൽ ഉണ്ടായ ശക്തമായ മഴയിൽ ഇടി മിന്നലേറ്റ് വീടിന്...

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം ; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി...

0
കൊല്ലം : 50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക...

സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില ഉയർത്താൻ വ്യാപാരികളുടെ നീക്കം

0
കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും’ ; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി

0
കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 പുരോഗമിക്കെ നിര്‍ണായക പ്രഖ്യാപനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്...