കേരള കോൺ​ഗ്രസ് എമ്മിന് മുന്നിൽ ഓഫറുമായി ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിക്കൊപ്പം വരണം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു. മാസപ്പടി കേസിൽ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റൽ തെളിവുകൾ. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കൾ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ചിട്ടില്ല. അതൊക്കെ ഉടൻ പുറത്തുവരും. ഇഡിയുടെ ചോദ്യം ചെയ്യൽ പിണറായി വിജയനിലേക്കെത്തും. വീണക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ല. സിഎംആർഎൽ കമ്പനിയുടെ ട്രാൻസാക്ഷൻ പരിശോധിക്കുമ്പോൾ എല്ലാം മനസ്സിലാകും. എന്തിന് വേണ്ടി ആണ് പണം നൽകിയത് എന്ന് ഇപ്പോഴും പുറത്ത് വന്നിട്ടില്ല.

സിബിഐ വന്നാൽ മാത്രമേ വസ്തുത പുറത്ത് വരൂ. എംജി സർവകലാശാല ഇത്രയും കാലം സിപിഎം പാർട്ടി ഓഫീസ് ആയിരുന്നു. ഇപ്പോൾ നല്ലൊരു വിസി വന്നു. ബിജെപി വി സിയേ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും. അവിടെ ഇപ്പോൾ പല സമരങ്ങൾ കാണുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കുഴപ്പം ഇല്ലല്ലോയെന്നും എസ്എഫ്ഐക്ക്‌ ആണോ കുഴപ്പമെന്നും ഷോൺ ജോർജ് ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...