തൊടുപുഴ: കേരള കോൺഗ്രസ് എം എന്നും കർഷക അഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടിയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ബേബി ഉഴുത്തുവാൽ പറഞ്ഞു. കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കെഎം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച പാർട്ടി നേതാവ് കെഎം മാണി തന്റെ ബഡ്ജറ്റുകളിലൂടെ പ്രഖ്യാപിച്ചതും പ്രവർത്തിച്ചതും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയായിരുന്നു.
കർഷക ,കർഷക തൊഴിലാളി പെൻഷനുകളും കാരുണ്യ പദ്ധതിയും അദ്ദേഹത്തിൻ്റെ ജനകീയ ആഭിമുഖ്യം വെളിവാക്കുന്നതാണ്. വെളിച്ച വിപ്ലവവും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും സാമൂഹ്യ ജലസേചന പദ്ധതിയും താലൂക്ക് സഭകളും വഴി അദ്ദേഹം ലക്ഷ്യമിട്ടത് സാമൂഹ്യക്ഷേമവും പുരോഗതിയുമായിരുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം ഇന്ത്യൻ ഫെഡറലിസത്തിന് കരുത്തും സൗന്ദര്യവും പകർന്നു. കെഎം മാണിയുടെ ബഡ്ജറ്റുകളെ കിഴക്കുനോക്കി ബഡ്ജറ്റുകളെന്ന് ആക്ഷേപിച്ചവർ പോലും അതിന്റെ ജനകീയ മുഖത്തെ അംഗീകരിച്ചിരുന്നുവെന്നും ഉഴുത്തുവാൽ പറഞ്ഞു.
പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ.കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, മാത്യു വാരികാട്ട്, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ളാക്കുട്ടം, അംബിക ഗോപാലകൃഷ്ണൻ, ഷാനി ബെന്നി, കുര്യാച്ചൻ പൊന്നാമറ്റം, കെവിൻ അറയ്ക്കൽ, റോയ് ലൂക്ക് പുത്തൻ കളം, പി.ജി.ജോയി അബ്രാഹം അടപ്പൂര്, ജോസ് കുന്നുംപുറം,ജോസി വേളാച്ചേരി, ജോസ് മാറാട്ടിൽ, ശ്രീജിത്ത് ഒളിയറക്കൽ, ജോസ് പാറപ്പുറം,ഷീൻ പണികുന്നേൽ,ലിപ്സൺ കൊന്നയ്ക്കൽ, സ്റ്റാൻലി കീത്താപള്ളി, തോമസ് വെളിയത്ത്മാലി, ബാബു ചൊള്ളാനി, ജോജോ അറക്കകണ്ടം, ജോർജ് അറയ്ക്കൽ,സണ്ണി കടുത്തലകുന്നേൽ, ജോർജ് പാലക്കാട്ട്, ജോസ് മഠത്തിനാൽ,റോയി വാലുമ്മേൽ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033