കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം ; നാലുസീറ്റുകള്‍ ആവശ്യപ്പെടും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇടതുമുന്നണിയില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം. സിറ്റിംഗ് സീറ്റായ കോട്ടയം ഉള്‍പ്പെടെ നാല് സീറ്റുകള്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളില്‍ ഏതെങ്കിലും മൂന്നെണ്ണം കൂടി ആവശ്യപ്പെടാനാണ് തീരുമാനം. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയിലാണ് തീരുമാനങ്ങള്‍. കോട്ടയത്ത് വെച്ചാണ് യോഗം നടക്കുന്നത്.

കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ആവശ്യപ്പെടണമെന്ന് കോട്ടയത്ത് കഴിഞ്ഞ തവണ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടെ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുചേരിയില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കാര്യം അനൗദ്യോഗികമായി കേരള കോണ്‍ഗ്രസ് എം സിപിഐഎം നേതാക്കളോട് പല ഘട്ടത്തിലും പറഞ്ഞിരുന്നു. സീറ്റുകള്‍ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടാനാണ് ഉന്നതാധികാര സമിതിയില്‍ തീരുമാനമായിരിക്കുന്നത്. അടുത്ത ഇടത് മുന്നണി യോഗത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് എം ഈ ആവശ്യം മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. നാലുസീറ്റുകള്‍ എന്ന ആവശ്യം നിരാകരിക്കപ്പെട്ടാല്‍ കോട്ടയം ഉള്‍പ്പെടെ രണ്ട് സീറ്റുകള്‍ എങ്കിലും വാങ്ങിയെടുക്കാനാണ് കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...