കേരള കോൺഗ്രസ് (എം ) വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും നടത്തി

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : ബഫർ സോൺ വനത്തിനുള്ളിലാക്കുക, നാട്ടിൽ ഉപദ്രവം ഉണ്ടാക്കുന്ന വന്യ മൃഗങ്ങളെ കൊല്ലുന്നതിന് കർഷകരെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ്(എം )പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും നടത്തി. ഉപദ്രവകാരികളായ വന്യമൃഗങ്ങളിൽ ഭക്ഷ്യയോഗ്യമായവയെ കൊന്ന് മാംസം വിൽക്കണമെന്നും ഇത് സർക്കാരിന് വരുമാനം ആകുമെന്നും ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ പറഞ്ഞു.

ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഉന്നതാധികാര സമിതി അംഗം റ്റി ഓ എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, ഡോ.വർഗീസ് പേരയിൽ, എബ്രഹാം പി സണ്ണി, ജോർജ് എബ്രഹാം, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, സജു മിഖായേൽ, മായ അനിൽകുമാർ, ഷെറി തോമസ്, ജിജി എബ്രഹാം, ശോഭന എൻ എസ്, ജോൺ വി തോമസ്, അഡ്വ ബോബി കാക്കനാപ്പള്ളി, സുമ റെജി, തോമസ് മോഡി, റിന്റോ തോപ്പിൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ബഹനാൻ ജോസഫ്, സീ തോമസ്,ജോസഫ് ഇമ്മനുവേൽ, ഏബ്രഹാം തോമസ്, ജയകുമാർ എം സി, ബിനിൽ തെക്കുംപറമ്പിൽ, ബാബു കാവടശ്ശേരിൽ, അശോകൻ ചിറ്റാർ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....