ഇന്ധന വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാർ പെട്രോൾ- ഡീസൽ വില ദിവസേന വർദ്ധിപ്പിച്ചുകൊണ്ട് വൻകിട മുതലാളിമാരെ സഹായിക്കുകയാണെന്ന്  കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ്  വിക്ടർ ടി. തോമസ് ആരോപിച്ചു. കെ.റ്റി.യു.സി (എം) ജോസഫ് വിഭാഗം  ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന വില വർദ്ധനവ് പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഉടൻ സ്വീകരിക്കുക, തൊഴിലുറപ്പ് ജോലികൾ ചെയ്തു കൊണ്ടിരിക്കുന്ന 65 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്കും തൊഴിൽ നൽകുക,  തൊഴിൽ ദിനങ്ങൾ 200 ആയി വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 400 രൂപയാക്കുക, വന്യ ജീവി ശല്യത്തിൽ നിന്നും കർഷകരെ സഹായിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

കെ.റ്റി.യു.സി (എം) ജില്ലാ പ്രസിഡന്റ്  തോമസുകുട്ടി കുമ്മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാബു വർഗീസ്, നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ ദീപു ഉമ്മൻ, ജോസ് കെ. എസ്,  സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോൻ കെങ്കിരേത്ത്,  യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്  സജി കൂടാരത്തിൽ,  കെ.റ്റി.യു.സി(എം) ജില്ല സെക്രട്ടറി സജി കളക്കാട്, സന്തോഷ് വർഗീസ്, റോയി പുത്തൻ പറമ്പിൽ, രാജൻ പി. ദാനിയേൽ, യൂസഫ് കൂടൽ, കെ. സി. നായർ എന്നിവര്‍  പ്രസംഗിച്ചു..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...