കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാന്‍ നോക്കിയവര്‍ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്നു : സ്റ്റീഫന്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാന്‍ നോക്കിയവര്‍ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്നു സ്റ്റീഫന്‍ ജോര്‍ജ് . കര്‍ഷക ജനസഹസ്രങ്ങളുടെ പിന്തുണയുള്ള കെഎം മാണിസാറിന്റെ രാഷ്ട്രീയ പൈതൃകവുമുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ തകര്‍ക്കാന്‍ നോക്കിയവര്‍ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്ന സാഹചര്യമാണ് വര്‍ത്തമാനകാല കേരള രാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം ) സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിയുകത ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ് (എം ) കടുത്തുരുത്തി നിയോജകമണ്ഡലം നേതൃയോഗത്തില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം .

പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം , സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലി , ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പില്‍, ബിജു മറ്റപ്പള്ളി, ടി എ ജയകുമാര്‍, സിറിയ്ക് ചാഴികാടന്‍ , പ്രസാദ് ചെമ്മല, കെ എസ് മനോഹരന്‍, മണ്ഡലം പ്രസിഡന്‍റുമാരായ സി ബി മാണി ,പിറ്റി കുര്യന്‍, തോമസ് പുളിക്കയില്‍, മാമച്ചന്‍ അരീക്കതുണ്ടത്തില്‍, ബോബി മാത്യു ,ജോസ് തൊട്ടിയില്‍ ,പി എല്‍ എബ്രഹാം, റോയി മലയില്‍,സേവ്യര്‍ കൊല്ലപ്പള്ളി,വനിതാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് നയന ബിജു , ദളിത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് കെ കെ ബാബു, പി കെ രാജു, ജിന്‍സി എലിസബത്ത്, ബിന്‍സി സിറിയ്ക്ക് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...