കേരളത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കണക്ക് സര്‍ക്കാര്‍ കുറച്ച്‌ കാണിക്കുന്നു : ബിബിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കണക്ക് സര്‍ക്കാര്‍ കുറച്ച്‌ കാണിക്കുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാദ്ധ്യമമായ ബിബിസി. കേരളത്തില്‍ 3356 പേര്‍ രോഗം ബാധിച്ച്‌ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പുറത്തുവിടുന്ന കണക്ക് 1969 മരണങ്ങള്‍ മാത്രമാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വ്യാപനത്തിന്റെ ആരംഭം മുതല്‍ മാദ്ധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി അനൗദ്യോഗിക മരണങ്ങള്‍ പട്ടികപ്പെടുത്തിയ ഡോ. അരുണ്‍ മാധവനെ ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട്.

‘വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കൊറോണ നെഗറ്റീവ് ആയവരെ പോലും രോഗം ബാധിച്ച്‌ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കൊറോണ ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ പട്ടികയില്‍ കണ്ടില്ല,’ ഡോ അരുണ്‍ മാധവ് ബിബിസിയോട് പറഞ്ഞു.

ജനുവരിയില്‍ ഇന്ത്യയിലെ തന്നെ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...