കേരളത്തില്‍ ഇന്ന് 7780 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7780 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍ 282, കാസര്‍ഗോഡ് 97 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7124 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 537 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,93,186 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4444 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 626 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 85,875 കോവിഡ് കേസുകളില്‍, 5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 130 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,529 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,134 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2789, കൊല്ലം 3378, പത്തനംതിട്ട 1312, ആലപ്പുഴ 1013, കോട്ടയം 1915, ഇടുക്കി 1243, എറണാകുളം 2932, തൃശൂര്‍ 1631, പാലക്കാട് 837, മലപ്പുറം 1343, കോഴിക്കോട് 1245, വയനാട് 639, കണ്ണൂര്‍ 633, കാസര്‍ഗോഡ് 224 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 85,875 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,06,611 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...