പുതുമുഖ നേതൃത്വത്തിന് അവസരം ഒരുക്കി കുടുംബശ്രീ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജില്ലയിലെ മാറ്റിവെച്ച കുടുംബശ്രീ സംഘടന സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. എ.ഡി.എസ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളില്‍ നിന്നും ഒരു സിഡിഎസ് അംഗത്തെ തെരഞ്ഞെടുത്തു. വാര്‍ഡുകളുടെ എണ്ണത്തിന് തുല്യമായ സിഡിഎസ് അംഗങ്ങളില്‍ നിന്നും ചെയര്‍പേഴ്‌സണെയും വൈസ്‌ചെയര്‍പേഴ്‌സണെയും തെരഞ്ഞെടുത്തു.

ബൈലോയില്‍ ഉണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം സിഡിഎസുകളിലും പുതുമുഖങ്ങളാണ് അമരത്തേയ്ക്ക് എത്തിയിരിക്കുന്നത്. ആകെ 58 സിഡിഎസുകളില്‍ 42 സിഡിഎസുകള്‍ പുതുമുഖങ്ങളെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിയോഗിച്ച ജില്ലാതെരഞ്ഞെടുപ്പ് വരണാധികാരിയും ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടറുമായ ആര്‍. രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരികളും ഉപവരണാധികാരികളുമാണ് സിഡിഎസ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എഡിഎസ് വരണാധികാരികളായി വാര്‍ഡ്തല തെരഞ്ഞെടുപ്പും അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാര്‍ അയല്‍ക്കൂട്ട തെരഞ്ഞെടുപ്പും പൂര്‍ത്തീകരിച്ചു. ഫെബ്രുവരി 21 ന് ചുമതല ഏല്‍ക്കുന്ന പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലായിരിക്കും അടുത്ത മൂന്നു വര്‍ഷ കാലയളലവില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...