ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ ഝാർഖണ്ഡ് കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ കേരള ബാറ്റിങ് നിരയിൽ ആർക്കും തന്നെ വലിയ സ്കോർ നേടാനായില്ല. 24 റൺസെടുത്ത പി അഖിലയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. അജന്യ ടി പി 17ഉം നിത്യ ലൂർദ്ദ് 16ഉം, ദിയ ഗിരീഷ് 14ഉം റൺസ് നേടി. ഝാർഖണ്ഡിന് വേണ്ടി ഷംപി, ചന്ദ്മുനി പൂർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഝാർഖണ്ഡിന് വേണ്ടി ഓപ്പണർ ഇള ഖാൻ 45 റൺസുമായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇഷ കേശ്രി 16ഉം ശിഖ 17ഉം റൺസെടുത്തു. ഇവരൊഴിച്ച് മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 19.4 ഓവറിൽ 101 റൺസിന് ഝാർഖണ്ഡ് ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി അജന്യ ടി പി മൂന്നും ഐശ്വര്യ എ കെ , ഭദ്ര പരമേശ്വരൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...