വെയിലിലും തളരാതെ കേരളം വിധിയെഴുതുന്നു ; പോളിങ്ങ് 54 ശതമാനം കടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചൂടിലും തളരാതെ ജനം പോളിങ്ങ് ബൂത്തിലേക്ക്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ്ങ് 54.3 % കടന്നു. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ സംസ്ഥാനത്തെ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവെയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിങ്ങാണ്. സംസ്ഥാനത്ത് അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറായെങ്കിലും എല്ലായിടത്തും പ്രശ്നം പരിഹരിച്ച് പോളിംഗ് തുടരാൻ കഴിഞ്ഞു.

പൂഞ്ഞാർ, എരുമേലി കൊരട്ടി സെന്‍റ് മേരീസ് സ്‌കൂൾ ബൂത്ത്, വയനാട് കമ്പളക്കാട് സ്‌കൂൾ ബൂത്ത്, കാഞ്ഞിരപ്പള്ളി പൊൻകുന്നം അട്ടിക്കൽ ബൂത്ത് എന്നിവിടങ്ങളിൽ യന്ത്രം പണി മുടക്കിസാങ്കേതിക വിദഗ്ധർ എത്തി പ്രശ്നം പരിഹരിച്ചു. കുന്നത്തുനാട്, മുണ്ടക്കയം, പൊൻകുന്നം അട്ടിക്കൽ, കോഴിക്കോട് കൊടിയത്തൂർ എന്നിവിടങ്ങളിലും യന്ത്ര തകരാർ വില്ലനായി. പാണക്കാട് സ്‌കൂൾ ബൂത്തിലും തവനൂരിലെ ഒരു ബൂത്തിലും പോളിംഗ് ഒരു മണിക്കൂറിലേറെ വൈകി.

വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷവും കള്ളവോട്ടിന് പരാതിയുമെന്ന ആരോപണം ഉയര്‍ന്നു. കളമശ്ശേരി മണ്ഡലത്തിൽ കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുയര്‍ന്നു. കടങ്ങലൂർ എൽ.പി സ്കൂളിലെ എഴുപത്തേഴാം നന്പർ ബൂത്തിലെ വോട്ടർ അജയ്കൃഷ്ണൻ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്തതായി കണ്ടെത്തി. അമ്പലപ്പുഴ മണ്ഡലത്തില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാൻ എത്തിയ ഹെൽമെറ്റ്‌ധാരിയെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി തിരിച്ചയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...