വന്യജീവി ആക്രമണങ്ങളില്‍ നിന്നും കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം ; കേരള കർഷക സംഘം

For full experience, Download our mobile application:
Get it on Google Play

പന്തളം : വന്യജീവി അക്രമണങ്ങളിൽ നിന്നും കാർഷിക വിളകൾ സംരക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷക സംഘം പന്തളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കരിങ്ങാലി പാടശേഖരത്തിലെ നെൽകൃഷിക്ക് സംസ്ഥാന സർക്കാരിന്റെ  ബഡ്ജറ്റിൽ കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സമ്മേളനം കേരള കർഷക സംഘം പത്തനംതിട്ട ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി പ്രസിഡണ്ട് മുണ്ടക്കൽ മനോജ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പി.കെ വാസുപിള്ള പതാക ഉയർത്തി. കർഷക സംഘം പന്തളം ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എച്ച് ഷിജു രക്തസാക്ഷി പ്രമേയവും ടി.ശിവൻകുട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി സി.കെ രവിശങ്കർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം ബി.സതി കുമാരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ജി വാസുദേവൻ, ആർ.അനിൽ കുമാർ, സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ലസിത, പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതി കുമാർ, സ്വാഗത സംഘം ചെയർമാൻ റോയ് വർഗ്ഗീസ്, എം.ടി സുധ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.രാഗേഷ്, ബി.പ്രദീപ്, എൻ.സി അഭീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.പ്രദീപ് (പ്രസിഡന്റ്), ഫിലിപ്പോസ് വർഗ്ഗീസ്, എം.ടി സുധ (വെെസ് പ്രസിഡന്റ്മാർ), സി.കെ രവിശങ്കർ (സെക്രട്ടറി), ബാബു വർഗ്ഗീസ്, ബി.ബിനു (ജോയിന്റ് സെക്രട്ടറിമാർ), മുണ്ടക്കൽ മനോജ് (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...