കോന്നിയില്‍ ഇറച്ചിക്കും മീനിനും വില തോന്നിയ വില ; മൌനം പാലിച്ച് കോന്നി ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലും സമീപ പ്രദേശങ്ങളിലും ഇറച്ചിക്കും മീനിനും തോന്നിയപോലെ   വിലയീടാക്കുന്നതായി വ്യാപക പരാതി. പോത്തിറച്ചി – 500, മത്തി – 400, കോഴി ഇറച്ചി – 170 എന്നിങ്ങനെയാണ് പല കടകളിലും ഈടാക്കുന്നത്. എന്നാല്‍ കോന്നിയുടെ സമീപപ്രദേശങ്ങളില്‍ പോത്തിറച്ചി – 380, മത്തി – 280, കോഴിയിറച്ചി – 130 എന്നിങ്ങനെയാണ് വില. മീനിന്റെ ലഭ്യത കുറഞ്ഞതിനാലാണ് വില കൂടിയത് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇത്രയധികം വില കൊടുത്തിട്ട് പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്നതാകട്ടെ വയര്‍ പൊട്ടിയ മീനും. ഇത് വീട്ടില്‍ കൊണ്ടുവന്ന് പാചകം ചെയ്യാന്‍ നോക്കിയാല്‍ ഒന്നിനും കൊള്ളുകയുമില്ല.

മിക്ക കടകളിലും കോഴിയിറച്ചിക്ക് ഉള്‍പ്പെടെ അമിത വിലയാണ് വാങ്ങുന്നത്. ലീഗല്‍ മെട്രോളജി ഓഫീസും ഭക്ഷ്യ സുരക്ഷാ ഓഫീസും പ്രവര്‍ത്തിക്കുന്ന കോന്നിയിലാണ് ഈ പകല്‍ക്കൊള്ള നടക്കുന്നത്. ഈ രണ്ട് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ പഴകിയതും ചീഞ്ഞതുമായ മത്സ്യങ്ങള്‍ വിറ്റഴിച്ചാല്‍ പോലും ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ് കോന്നിയില്‍. നടപടി എടുക്കേണ്ട കോന്നി ഗ്രാമ പഞ്ചായത്തും മൌനം പാലിക്കുകയാണ്. മത്സ്യ മാംസാദികളുടെ വില്‍പ്പനയില്‍ ഗ്രാമ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്നും ജനങ്ങളെ സംഘം ചേര്‍ന്ന് കൊള്ളയടിക്കുന്ന നടപടി എത്രയുംവേഗം അവസാനിപ്പിക്കണമെന്നും കോന്നി നിവാസികള്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...