കൂടല്‍ ഗവണ്‍മെന്റ് വി.എച്ച്.എസ് സ്കൂള്‍ പരിസരത്ത് അപകടകരമായി മരങ്ങള്‍ : മുറിച്ചുനീക്കാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ ദിവസം ശക്തമായ കാറ്റില്‍ ആല്‍മരം കടപുഴകി വീണ കൂടല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുവാന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തുക അനുവദിക്കുന്നില്ലെന്ന് സ്കൂള്‍ അധികൃതരുടെ പരാതി. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരം സ്കൂളിന്റെ  ശുചിമുറിയുടെ മുകളിലേക്കും സ്കൂള്‍ കെട്ടിടത്തിന് മുകളിലേക്കും കടപുഴകി വീണത്‌. ഈ സ്കൂളിന്റെ പരിസരത്ത് അപകടകരമായ രീതിയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ പണം അനുവദിക്കണമെന്ന് നിരവധി തവണ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് സ്കൂള്‍ എച്ച്.എം ബിന്ദുവും പി.റ്റി.എ പ്രസിഡന്റ് ഉല്ലാസും പറയുന്നത്.

സ്കൂള്‍ പി.റ്റി.എയുടെയും സ്കൂള്‍ എച്ച്.എം ന്റെയും കയ്യില്‍ നിന്നും പണം മുടക്കിയാണ് നിലവില്‍ അപകടകരമായ രീതിയില്‍ നിലനിന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയത്. ഇപ്പോഴും അപകട ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ ആഞ്ഞിലി മരം സ്കൂളിന്റെ മുറ്റത്ത് നില്‍ക്കുന്നു. മരം മുറിച്ച് മാറ്റുന്നതിനായി അന്‍പതിനായിരം രൂപയോളം സ്കൂള്‍ ഹെഡ്മിസ്‌ട്രസ് സ്വന്തം കയ്യില്‍ നിന്നും എടുത്ത് ഉപയോഗിച്ചതായും പറയുന്നു. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ ഫയര്‍ ഫോഴ്സിനോട് ആവശ്യപ്പെട്ടപ്പോള്‍ തറയില്‍ കിടക്കുന്ന മരങ്ങള്‍ മുറിക്കാന്‍ മാത്രമേ തങ്ങള്‍ക്ക് അനുവാദമുള്ളു എന്നായിരുന്നു മറുപടി. നിരവധി വാകമരങ്ങളും മഴ മരങ്ങളും സ്കൂള്‍ പരിസരത്ത് നില്‍ക്കുന്നുണ്ട്. മഴ ശക്തമായി തുടര്‍ന്നാല്‍ ഇവയെല്ലാം ഇനിയും വീഴുമോ എന്ന ഭയമാണ് ഇവിടുത്തെ അധ്യാപകരുടെയും കുട്ടികളുടെയും മനസ്സില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...