ശമ്പള വിതരണം ; കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്. ഏപ്രിൽ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനായാണ് തുക അനുവദിച്ചിട്ടുള്ളത്. ശമ്പളം പൂർണമായും നൽകാൻ 50 കോടി രൂപ കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, 30 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്കുള്ള ശമ്പളം രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുന്നത്.

ഗഡുക്കളായുളള ശമ്പള വിതരണത്തിനെതിരെ കോർപ്പറേഷൻ തൊഴിലാളികൾ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. ശമ്പളം മൊത്തമായി ഒറ്റ ഗഡുവായി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അതേസമയം, കെഎസ്ആർടിസി ഗഡുക്കളായുളള ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവും, തൊഴിലാളി യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് മാനേജ്മെന്റ് നിലപാട് അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...