ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതി ; അന്വേഷണം ഊർജിതമാക്കി ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് എതിരായ താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പോലീസ്. വനിത ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പരാതി അന്വേഷിക്കുന്നത്. ഈ മാസം 21ന് മുൻപായി ബ്രിജുഭൂഷണെതിരെ നടപടി സ്വീകരിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. കോടതി 27ന് ആണ് കേസ് പരിഗണിക്കുക. ഗുസ്തിതാരങ്ങൾ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബ്രിജുഭൂഷണെ ചോദ്യം ചെയ്യാൻ ആണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

പോക്സോ കേസ് ഉൾപ്പടെ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഗുസ്തി ഫെഡറേഷന്‍റെ ഡൽഹിയിലെ ഓഫീസിൽ ഉൾപ്പടെ അന്വേഷണ സംഘം പരിശോധന നടത്തും. ഡൽഹി ജന്തർ മന്ദറിൽ ഗുസ്തി താരങ്ങളുടെ സമരം പുരോഗമിക്കുകയാണ്. ഇന്നലെ ഡല്‍ഹി പോലീസ് ബ്രിജ് ഭൂഷണില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് ബ്രിജ്ഭൂഷണിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘം ബ്രിജ്ഭൂഷണിൽ നിന്നും ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചന ഉണ്ട്.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ്ഭൂഷണ് നിഷേധിച്ചു. ബ്രിജ്ഭൂഷണെതിരെ മെയ് 21ന്മുൻപ് നടപടി വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ആണ് പോലീസ് നീക്കം. ബ്രിജ്ഭൂഷണ് പുറമെ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതിയാണ് താരങ്ങളോട് നിർദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ താരങ്ങൾ നൽകിയ ഹരജിയാണ് ഈ മാസം 27ന് പരിഗണിക്കാമെന്ന് ഡൽഹി റോസ് അവന്യൂ കോടതി അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...