പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ചാലിശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് സ്‌കൂളിലെ കായികാധ്യാപകന്‍ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കായികാധ്യാപകന്‍ പെരുമണ്ണൂര്‍ സ്വദേശി 23കാരന്‍ മുബഷിറിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു.

എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് ചാലിശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. പ്രതിക്ക് മറ്റു പെണ്കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...