വോട്ടെണ്ണല്‍ ; ബെംഗളൂരുവിൽ നിരോധനാജ്ഞ, ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: വോട്ടെണ്ണൽ ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശനിയാഴ്ച ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തുമെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച ഉച്ചക്ക് 12 വരെയാണ് നിരോധാനാജ്ഞ. മദ്യവില്‍പനയും നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും പൊലീസ് പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ശനിയാഴ്ച രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍. സെന്‍റ് ജോസഫ് ഇന്ത്യൻ ഹൈസ്കൂൾ, വിട്ടൽ മല്യ റോഡിലെ കോമ്പോസിറ്റ് പിയു കോളേജ്, പ്ലേസ് റോഡിലെ മൗണ്ട് കാർമൽ കോളേജ്, ബസവനഗുഡി നാഷണൽ കോളേജ്, ദേവനഹള്ളിയിലെ ആകാശ് ഇന്‍റര്‍നാഷണൽ സ്കൂൾ, സെന്‍റ് ജോസഫ് ഇന്ത്യൻ ഹൈസ്കൂൾ, കമ്പോസിറ്റ് പിയു കോളേജ്, വിട്ടൽ മല്യ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

സിദ്ധലിംഗയ്യ സർക്കിൾ RRMR, കസ്തൂർബ റോഡ്, ക്വീൻ സർക്കിൾ മുതൽ സിദ്ധലിംഗയ്യ സർക്കിൾ വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുവഴി പോകുന്നവര്‍ ലാവെല്ലെ റോഡ് എംജി റോഡ് എന്നിവ വഴി പോകണം. ആർആർഎംആർ റോഡിലും കസ്തൂർബ റോഡിലും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...