സ്വപ്ന ലക്ഷ്യത്തിനായി കേരളം ; ഖരമാലിന്യ പരിപാലന പദ്ധതിക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യവുമായി ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെയും സഹായത്തോടെയാണ് നടപ്പാക്കുക. കേരളത്തിലെ മുഴുവൻ നഗരസഭകൾക്കും ശാസ്ത്രീയ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ലഭ്യമാക്കാനുദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിക്ക് 2,400 കോടി രൂപയോളം ചെലവ് കണക്കാക്കുന്നു.

മാലിന്യ ശേഖരണം മുതൽ സംസ്കരണം വരെയുള്ള എല്ലാ മേഖലകളിലും സുസ്ഥിരമായ സംവിധാനങ്ങൾ തയ്യാറാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ നമ്മൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യ സംസ്കരണമെന്നത്. ഈ ലക്ഷ്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ 2016 മുതൽ നടപ്പിലാക്കിവരുന്ന ‘നവകേരളം’ പദ്ധതിയുടെ തുടർച്ചയായാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാലിന്യസംസ്കരണ രംഗത്തെ സംരംഭക സാധ്യതകളെയും ഈ പദ്ധതിയുടെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ ആരോഗ്യകരവും പ്രകൃതിക്കിണങ്ങുന്നതുമായ സാമൂഹിക ജീവിതമുള്ളവരായി കേരള സമൂഹത്തെ മാറ്റിത്തീർക്കാൻ വിവിധ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാധുനിക മാലിന്യസംസ്കരണ രീതികൾ കൈവശമുള്ള നാടായി കേരളം ഇനിയുമുയരണം.

‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’ ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....