പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടു നിന്നു. രണ്ടുകൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിതെന്ന് വാസവന്‍ പറഞ്ഞു.

വിഎന്‍ വാസവന്റെ കുറിപ്പ്: പുതുപ്പള്ളിയിലും യുഡിഎഫ് , ബിജെപി സഖ്യത്തിന് നീക്കം. പുതുപ്പള്ളി അസംബ്ലി മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള കിടങ്ങൂര്‍ പഞ്ചായത്തില്‍ രൂപപ്പെട്ട യുഡിഎഫ്- ബിജെപി സഖ്യം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പരീക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ സഖ്യത്തെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടു നിന്നു. രണ്ട് കൂട്ടരും തമ്മിലുള്ള ബാന്ധവത്തിന്റെ ഉദാഹരണങ്ങളാണിത്. ജനപ്രതിനിധി മരിച്ചുകഴിഞ്ഞ് ഇത്ര പെട്ടെന്ന് കേരളത്തില്‍ ഒരിടത്തും ഉപതെരഞ്ഞെടുപ്പ് വന്നിട്ടില്ല. അതും ഓണം, മണര്‍കാട് എട്ട് നോമ്പ് പെരുനാള്‍, അയ്യങ്കാളി ജയന്തി, ശ്രീനാരായണ ഗുരുജയന്തി എന്നീ ആഘോഷങ്ങളുടെ നാളുകളില്‍. ഈ ദിനങ്ങളില്‍ ഘോഷയാത്രയും മറ്റും നാടെങ്ങും നടക്കുന്നതാണ്. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് രണ്ടാഴ്ച്ചത്തേക്ക് നീട്ടിവെയ്ക്കാന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പരിഗണിച്ചില്ല. പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും എല്‍ഡിഎഫ് ആവശ്യം നിരസിച്ചതും ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമല്ലെയെന്ന് സംശയിക്കുന്നവരെയും കുറ്റം പറയാനാകില്ല. കുപ്രചരണങ്ങളെയും ബിജെപി യുഡിഎഫ് സഖ്യത്തെയും മറികടന്ന് പുതുപ്പള്ളിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുക തന്നെ ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...