സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. ഈ മാസത്തെ ഏറ്റവും വലിയ വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 4450 രൂപയിലും പവന് 35,600 രൂപയിലും ആണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളി ഗ്രാമിന് 77 രൂപയാണ്. സ്വർണം ഗ്രാമിന് 10 രൂപ കൂടി 4400 രൂപയും പവന് 180 രൂപ കൂടി 35,200 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി പവന് 580 രൂപ സ്വർണത്തിന് വർധിച്ചു. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു വില. അതേ സമയം രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,814.33 ഡോളറായി. അമേരിക്കൻ ബോണ്ട് വരുമാനം കുറഞ്ഞു തുടങ്ങിയതിന്റെ ചുവട് പിടിച്ച് ഇന്നലെ രാജ്യാന്തര സ്വർണ വില 1800 ഡോളർ കടമ്പ കടന്ന് മുന്നേറി. 1830 നിരക്കിൽ ക്രമപ്പെടുന്ന സ്വർണത്തിന്റെ അടുത്തലക്ഷ്യം 1860 ഡോളറും 1880 ഡോളറുമാണ് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...