Tuesday, May 7, 2024 12:51 pm

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിച്ചത്.

നഷ്ടമായത് എല്ലാവരും ബഹുമാനിച്ച മഹാനായ ജ്ഞാനിയെയാണെന്ന് അനുശോചന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ആരേയും സ്പര്‍ശിക്കുന്ന ദൈവിക വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടേത്. എല്ലാവരേയും യഥാര്‍ത്ഥമായി സ്‌നേഹിക്കുകയും സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്നവരോട് പ്രത്യേക താത്പര്യം കാണിക്കുകയും ചെയ്ത മനുഷ്യനായിരുന്നു അദ്ദേഹം. മെത്രാപ്പൊലീത്തയുടെ വാക്കുകള്‍ നിരന്തരം പ്രചോദനമായി സമൂഹത്തില്‍ നിലകൊള്ളും. വിവേകവും നര്‍മ്മബോധവും ഉള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുകയും അദ്ദേഹം പ്രകടിപ്പിച്ച ദിവ്യസ്‌നേഹം അനുഭവിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ മനുഷത്വപൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ സമൂഹത്തെ ആകെ സ്വാധീനിക്കുന്നതാണെന്നും അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സന്നിഹിതനായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദുബായ് സഫാരിപാർക്ക് വേനലിലും തുറന്നിരിക്കും

0
ദുബായ്: സഫാരിപാർക്ക് ഇത്തവണ വേനൽക്കാലത്ത് തുറന്നിരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു....

പ്രസവകാലത്തെ മാതൃ – ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണം ;...

0
കൊച്ചി : പ്രസവസമയത്തുണ്ടാകുന്ന മാതൃ - ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും...

എം.​ഡി.​എം.​എ​ യു​മാ​യി യു​വാ​വ് അറസ്റ്റിൽ

0
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മ​ല​പ്പു​റം മ​മ്പാ​ട് പ​റ​മ്പ​ന്‍...

ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല ; ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

0
കാൻസാസ്: ഭാര്യയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ലെന്ന് ആരോപിച്ച് ചികിത്സയിൽ കഴിഞ്ഞ യുവതിയെ...