സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ തുകയ്ക്ക് ; കേരള സർക്കാരിന്‍റെ ആപ്പിലൂടെ

For full experience, Download our mobile application:
Get it on Google Play

സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി വെബ്സൈറ്റും ആപ്പ്ളിക്കേഷനുമായി കേരള സർക്കാർ. ‘എൻ്റെ ഷോ’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്എഫ്ഡി സിയുടെ പതിനാറ് തിയേറ്ററുകളിൽ ആപ്പ് മുഖേനെ ടിക്കറ്റ് വിതരണം ചെയ്യും. ജനുവരിയോടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളെയും ഉൾപ്പെടുത്തി പൂർണമായും പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യം. എൻ്റെ ഷോ ആപ്പിലൂടെ സ്വന്തമാക്കുന്ന ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് അധികമായി നൽകേണ്ടിവരിക. സാധാരണയായുള്ള സിനിമാ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ആപ്പ് പ്രവർത്തിക്കുക.

എൻ്റെ ഷോ ആപ്പിലൂടെയുള്ള ടിക്കറ്റ് വിതരണത്തിലൂടെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ സർക്കാരിനാകും. വിറ്റുപോയ ടിക്കറ്റിൻ്റെ വിവരങ്ങൾ സർക്കാരിനും നിർമാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും ലഭ്യമാകുമെന്നതാണ് പ്രത്യേകത. ചില ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ പണം വാങ്ങി സിനിമയുടെ പ്രചാരണത്തിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ടിക്കറ്റ് വിതരണത്തിനായുള്ള ആപ്പ് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. ഒരു ടിക്കറ്റിന് 25 രൂപ അധികം ഈടാക്കി ഇവർ വൻ ലാഭമുണ്ടാക്കുന്നുവെന്ന ആരോപണവുമുണ്ട്.

സിനിമാ ടിക്കറ്റിങ് ആപ്പുകൾക്ക് സ്വന്തമായി ആപ്പും വെബ്സൈറ്റുമുള്ള തിയേറ്ററുകൾക്കും എൻ്റെ ഷോ ആപ്പിലൂടെയായിരിക്കും ഇനി ടിക്കറ്റ് വിതരണം നടത്താനാകുക. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദ നികുതിയും ഉറപ്പുവരുത്തുകയെന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. 18 ശതമാനം ജിഎസ്ടിക്കും എട്ടരശതമാനം വിനോദനികുതിക്കും പുറമെ സെസ് ഇനത്തിൽ മൂന്ന് രൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്. പക്ഷേ ഈ തുക പലപ്പോഴും പല തിയേറ്ററുകളും അടയ്ക്കാറില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...