സർക്കാർ അപേക്ഷകളിൽ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സര്‍ക്കാര്‍ അപേക്ഷകളില്‍ മാപ്പ്, ക്ഷമ എന്നിവ ഉപയോഗിക്കേണ്ടെന്ന് ഉത്തരവ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ അതിന് മാപ്പും ക്ഷമയും പറയേണ്ട. പകരം, കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കണമെന്ന് ഉപയോഗിക്കാം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍ ഇത് മറികടക്കാനുള്ള അപേക്ഷയില്‍ മാപ്പ്/ക്ഷമ ചോദിക്കാറുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം ‘ക്ഷമിക്കുക’, ‘ഒഴിവാക്കുക’ എന്നതിലുപരിയായി ഗുരുതരമായ കുറ്റമോ, വലിയ അപരാധമോ എന്ന അര്‍ത്ഥമാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത് എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇതിനാല്‍ ‘കാലതാമസം മാപ്പാക്കുന്നതിന്’ എന്നതിനു പകരം ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിക്കേണ്ടതാണ്. മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ അപേക്ഷാ ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി...

മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത ; ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി...

0
കൊച്ചി : വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16...

7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത്...

0
ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു....

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് ആരോഗ്യ വകുപ്പ്...

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക...