41 വിദ്യാര്‍ഥിനികളുടെ പീഡന പരാതി ; മധുര മെഡിക്കല്‍ കോളേജിലെ പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മധുര: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ പ്രൊഫസറെ തമിഴ്നാട്ടിലെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സസ്പെന്‍ഡ് ചെയ്തു. അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിര്‍ ഹുസൈനെയാണ് സസ്പെന്‍ഡ് ചെയ്തത്. 41 പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത്. താഹീര്‍ ഹുസൈന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്.

മേയ് ആറിന് വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് മാനേജ്മെന്റ് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ മുന്‍പാകെ 41 പേര്‍ പരാതി നല്‍കി. ഇവരില്‍ 18 പേര്‍ കോളജിലെ വിദ്യര്‍ത്ഥിനികളാണ്. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പോലും അശ്ശീല ചുവയോടെ സംസാരിച്ചുവെന്നു പരാതിക്കാര്‍ പറയുന്നു. അന്വേഷണത്തില്‍ പ്രതിയായ പ്രൊഫസര്‍ ഹുസൈന്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, നഴ്‌സുമാരെയും കോളേജിലെ സഹ വനിതാ ജീവനക്കാരെയും ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തി. ഇതോടെ സയിദ് താഹിര്‍ ഹുസൈനെതിരെ കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സയിദ് താഹിര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...