നഗരത്തിലെ മയക്കുമരുന്ന് മാഫിയ സംഘങ്ങളെ തുടച്ചു മാറ്റണം : കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നഗരത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിന് കൊച്ചി നഗരത്തിൽ വളർന്നു പന്തലിച്ച മയക്കു മരുന്ന് മാഫിയകളെ ഉന്മൂലനം ചെയ്യാൻ പോലീസ് എക്സൈസ് വകുപ്പുകൾ ജാഗ്രത കാണിക്കണമെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗവും ആക്രമ കൊലപാതക പരമ്പരകളും നഗരത്തിൽ ഉണ്ടാവാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ രാജേന്ദ്ര മൈതാനത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു.

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വി ഡി മജീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ കുരുവിള മാത്യൂസ്, രാജേഷ് ,സുരേഷ് ജോർജ് ,ടി എ അബ്ദുൽ കലാം, ഏലൂർ ഗോപിനാഥ് , സെജി മൂത്തേരിൽ, റിഫാസ് ടി എം ,പ്രീതി രാജൻ ,കെ ഡി കുഞ്ഞപ്പൻ ,അരുൺ കുമാർ ,ബിജു പത്മനാഭൻ , രാധാകൃഷ്ണൻ കടവുങ്കൽ, വൽസമ ജോസഫ് ,പി വി സുശീല എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...