സംസ്ഥാനത്ത് മഴ കുറഞ്ഞു ; മണ്‍സൂണിലും നനയാതെ വയനാട് ; കാരണം ബിപോര്‍ജോയ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍മാസം ലഭിക്കേണ്ടിയിരുന്ന മഴയില്‍ 65 ശതമാനം കുറവ് ഇതുവരെ ഉണ്ടായെന്ന് കാലാവസ്ഥാ വകുപ്പ്. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. അതേസമയം, വരുന്ന രണ്ടാഴ്ച ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ഒന്നു മുതല്‍ 27 വരെയുള്ള കണക്കുകളനുസരിച്ച് കേരളത്തില്‍ 203 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. 577 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. കോഴിക്കോട് 76 ഇടുക്കിയിലും കാസര്‍കോടും 73 പാലക്കാട് 72 ശതമാനം വീതം മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അറബിക്കടലില്‍ ഉണ്ടായ ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തിയതാണ് കാരണം.

പസഫിക്ക് സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോയും കാലവര്‍ഷത്തിന്‍റെ ശക്തി കുറക്കുന്നതായാണ് കരുതുന്നത്. ഇത്തവണ രാജ്യത്ത് സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കേരളം ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് യൂറോപ്യന്‍കാലാവവസ്ഥാ ഏജന്‍സികള്‍ പറയുന്നത്. തുടക്കം ദുര്‍ബലമാണെങ്കിലും വരുന്ന രണ്ടാഴ്ച നല്ല മഴ ലഭിക്കാനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കിഴക്കന്‍ മലയോര മേഖലയില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....