കെജരിവാള്‍ കേരളത്തില്‍ നിന്ന് പഠിക്കണം ; വിലക്കയറ്റം ലഘൂകരിക്കുന്നതില്‍ കേരളം മാതൃക – ബൃന്ദ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍  : വിലക്കയറ്റം ലഘൂകരിക്കുന്നതില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മുപ്പത് അവശ്യസാധനങ്ങളുടെ വില വര്ഷങ്ങളായി വര്ധിപ്പിക്കാതെയാണ് എല്ഡിഎഫ് സര്ക്കാര്‍ കേരളത്തിലെ മാവേലി സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നത്. വിപണിവിലേക്കാള്‍ 30 മുതല്‍ 50 ശതമാനത്തോളം കുറവില്‍ സര്ക്കാര്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ കര്ഷകരില്‍ നിന്ന് നേരിട്ട് ഗോതമ്പ് ശേഖരിക്കാതെ വന്കിട വ്യാപാരികള്ക്ക് ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രമെന്നും ബൃന്ദ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്‌.

ജനക്ഷേമത്തിന്റെ മികച്ച മാതൃകയായി സ്വയം വാഴ്ത്തുന്ന ആം ആദ്മി പാര്ട്ടിയും കെജ്രിവാളും കേരളത്തിന്റെ വികസനമാതൃക പഠിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ അനീതികളെ ചെറുക്കുന്നതില്‍ ശക്തമായ നിലപാടെടുക്കാന്‍ കെജ്രിവാളിനു ഇതുവരെ സാധിച്ചിട്ടില്ല. ബുള്ഡോസര്‍ രാജ് നടപ്പാക്കി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ഒരു വാര്ത്താസമ്മേളനം നടത്താന്‍ പോലും അദ്ദേഹം തയ്യാറായത്. കേരളത്തില്‍ വാണിജ്യസ്ഥാപനവുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ പാര്ട്ടിക്ക് യോജിച്ചതല്ല. തൃക്കാക്കരയില്‍ ഇടതുപക്ഷം വളരെ പ്രതീക്ഷയോടെ പ്രചരണരംഗത്ത് മുന്നേറുകയാണെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു.

ഭരണഘടനയല്ല ബുള്ഡോസറാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രതീകം. ഒരു യന്ത്രം എന്ന നിലയിലല്ല ബുള്ഡോസറിനെ കാണേണ്ടത്. അത് കേന്ദ്രസര്ക്കാരിന്റെ രാഷ്ട്രീയ അജന്ഡയുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും പ്രതീകമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെ അടിവേരറുക്കുന്ന നിലപാടുകളാണ് അവര്‍ നടപ്പാക്കുന്നത്. ആരാധനാലയങ്ങള്‍ പോലും സങ്കുചിത രാഷ്ട്രീയകേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബൃന്ദ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...