ഏഷ്യയിലെ ഡെന്‍റൽ ലാബ് ഹബ്ബാണ് കേരളം ; മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളം വ്യവസായങ്ങളുടെ കാര്യത്തിൽ വലിയ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. ലോകത്തിൽ തന്നെ നിർമിക്കുന്ന ബ്ലഡ് ബാഗുകളിൽ 12% നിർമ്മിക്കുന്നത് നമ്മുടെ കേരളത്തിലാണ്. ഏഷ്യയിലെ ഡെന്‍റൽ ലാബ് ഹബ്ബാണ് കേരളം. പ്രതിവർഷം 20,000 ഹൃദയവാൽവ്വുകൾ നിർമിക്കുന്ന ഒരു സ്ഥാപനം കേരളത്തിലുണ്ടെന്ന് നിങ്ങൾക്കറിയുമോ എന്നും രാജീവ് ചോദിക്കുന്നു. തിരുവനന്തപുരത്തെ ടെരുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡിലാണ് ബ്ലഡ് ബാങ്ക് നിര്‍മിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെയും ഡന്‍റല്‍ ലാബുള്ളത് കൊച്ചിയിലാണ്. ഡെന്‍റ് കെയര്‍ ഡെന്‍റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പേര്. 20,000 ഹൃദയവാൽവുകൾ നിര്‍മിക്കുന്ന കേരളത്തിലെ സ്ഥാപനം ടിടികെ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡാണ്. തിരുവനന്തപുരത്താണ് ഈ സ്ഥാപനമുള്ളത്.

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ വലിയ നിക്ഷേപങ്ങളിലൂടെ മാത്രം പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും എം എസ് എം ഇ യൂണിറ്റുകളിലൂടെ പന്ത്രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപവും നേടിയെടുത്തിട്ടുണ്ട് കേരളമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. ഇന്ന് ഐബിഎം, വെൻഷ്വർ, അത്താച്ചി, ആസ്കോ ഗ്ലോബൽ, ട്രൈസ്റ്റാർ, ടാറ്റ എലക്സി, ടി സി എസ്, ഏണസ്റ്റ് ആന്‍റ് യങ്, വജ്ര റബ്ബർ, ടിടികെ ഹെൽത്ത്കെയർ, എവിടി ബയോടെക്, അഗാപ്പെ, റൂബ്ഫില തുടങ്ങി നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങൾ കേരളത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. സംസ്ഥാനത്തിന് യോജിച്ചതും നൂതന വ്യവസായങ്ങളുടെ ഗണത്തിൽ പെടുന്നതുമായ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്യുകയാണെന്നും മന്ത്രി അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...