ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസിയിൽ പണിമുടക്ക് ; നേരിടുമെന്ന് മാനേജ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആർ.ടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം. മാസ്റ്റർ സ്കെയിലിൽ നിർണയത്തിൽ ധാരണയാകാത്തതിനെ തുടർന്നാണ് ചർച്ച വഴിമുട്ടിയത്. ഇതോടെ നേരത്തെ പ്രഖ്യാപിച്ച വെള്ളി, ശനി ദിവസങ്ങളിലെ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യൂണിയനുകളുടെ തീരുമാനം. ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കും.

137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയിൽ തുടങ്ങുന്ന മാസ്റ്റർ സ്കെയിൽ പ്രഖ്യാപിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20,000 രൂപയിൽ തുടങ്ങുന്ന സ്കെയിലിലാണ് മാനേജ്മെൻറ് മുന്നോട്ടുവെച്ചത്. ചർച്ച ധാരണയിലെത്താത്ത സാഹചര്യത്തിൽ ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കാൻ സാവകാശം വേണമെന്ന ആവശ്യം ഗതാഗതമന്ത്രി മുന്നോട്ടുവെച്ചു. എന്നാൽ 2016ൽ കലാവധി കഴിഞ്ഞ ശമ്പള പരിഷ്കരണത്തിെന്റെ കാര്യത്തിൽ ഇനിയും സാവകാശം അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യൂണിയനുകൾ.

മാനേജ്മെൻറ് തല ചർച്ചകൾ പരാജയപ്പെട്ടതോടെ കെ.എസ്.ആർ.ടിസിയിലെ ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു)യും എ.ഐ.ടി.യുസിയും ബിഎംഎസും 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുക. പണിമുടക്കിനെ നേരിടാൻ നടപടികളുമായി കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് രംഗത്തുവന്നിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...