ജോജു ജോർജിനെതിരെ അതിക്രമം : എന്തു കൊണ്ട് ‘അമ്മ’ മൗനം പാലിച്ചു – കെ.ബി. ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടൻ ജോജു ജോർജിനെതിരെ നടന്ന അതിക്രമങ്ങളിൽ പ്രതികരിക്കാത്ത താരസംഘടന അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി നടനും പത്തനാപുരം എംഎൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. വിഷയത്തിൽ എന്തു കൊണ്ട് അമ്മ മൗനം പാലിച്ചെന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അപലപിച്ചപ്പോൾ അമ്മ ജനറൽ സെക്രട്ടറി മൗനം പാലിച്ചു.

ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരിക്കുന്നത്. അഭിപ്രായം തുറന്നു പറയണം. അമ്മയുടെ സമീപനം മാറ്റണം. ജനറൽ സെക്രട്ടറി ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. അടുത്ത അമ്മ യോഗത്തിൽ പ്രതിഷേധം അറിയിക്കും. ജോജുവിനെ ആക്രമിച്ച നടപടി അപലപനീയവും ദൗർഭാഗ്യകരവുമാണ്.

ജോജുവിന്‍റെ വാഹനം തല്ലിതകർത്ത യൂത്ത്കോൺഗ്രസിന്‍റെ നടപടി തെറ്റായിപ്പോയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായും രാഷ്ട്രീയമായും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. വ്യക്തികൾ അവരുടെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പറയാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....