കേരളം ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം : എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളം ആർക്കൊപ്പമെന്ന സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. ഇന്ന് വൈകിട്ട് 6:30 മുതൽ വിവിധ ന്യൂസ് ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. നേരിയ ഭൂരിപക്ഷത്തിലായാലും കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന ഉറപ്പിലാണ് എൽ ഡി എഫ്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം ഭരണമാറ്റം ഉണ്ടാകുമെന്നതിൽ യു ഡി എഫ് ഉറച്ച് നിൽക്കുകയാണ്. 85-ൽ അധികം സീറ്റുകൾ നേടി തങ്ങൾക്ക് ഭരണം ലഭിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഉള്ളവർ അവകാശപ്പെടുന്നത്. അതേസമയം ഒന്നിലധികം സീറ്റുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

വി എം ആർ, ജൻകി ബാത്ത് മാട്രിസ്, സി വോട്ടർ, തുടങ്ങി അഞ്ചിലധികം ഏജൻസികളുടെ ഫലങ്ങളാണ് ഇന്ന് പുറത്ത് വരാൻ സാധ്യതയുള്ളത്. ആക്സിസ് മൈ ഇന്ത്യ കേരളത്തിലെ ഫലം ഇന്ന് പുറത്ത് വിടുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ടുഡെയ്‌സ് ചാണക്യ അടുത്ത ദിവസം മാത്രമേ തങ്ങളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 15-നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ 9-നായിരുന്നു കേരളത്തിൽ വോട്ടെടുപ്പ് നടന്നത്. കേരളത്തോടൊപ്പം തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളും ഇന്നറിയാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....