കെ.കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി , മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും, അഹമ്മദ് ദേവര്‍കോവിലിന് തുറമുഖം മ്യൂസിയം പുരാവസ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൽ.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാകുന്നു. ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ പി.എ മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും നൽകി. ഐ.എൻ.എൽ എം.എൽ.എ അഹമ്മദ് ദേവർകോവിലിന് തുറമുഖം, മ്യൂസിയം, പുരാവസ്തു തുടങ്ങിയ വകുപ്പുകൾ നൽകി.

ജെ.ഡി.എസിലെ കെ.കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ ജെ.ഡി.എസ് ജലവിഭവമാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഈ വകുപ്പ് മറ്റ് ഘടകകക്ഷികളുമായി വെച്ചുമാറുന്നതിനാണ് സി.പി.എം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി നൽകിയിരിക്കുന്നത്.

എൻ.സി.പിയിൽ നിന്ന് ഗതാഗതം എടുത്തുമാറ്റുമെന്നാണ് സൂചന. പകരം വനംവകുപ്പായിരിക്കും നൽകുകയെന്നാണ് സൂചന. വകുപ്പ് മാറ്റത്തിൽ എൻ.സി.പിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ട് പുറത്തുവരുന്നു. സി.പി.ഐ ഭരിച്ചിരുന്ന വനംവകുപ്പ് ഘടകകക്ഷികൾക്ക് നൽകാൻ വിട്ടുനൽകുകയായിരുന്നു.

മുന്നണിയിലെ പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് ജലവിഭവം , ജലസേചനം എന്നിവ നൽകിയേക്കുമെന്നാണ് സൂചന. കൃഷിയാണ് കേരള കോൺഗ്രസ് ചോദിച്ചതെങ്കിലും അത് വിട്ടുനൽകുന്നതിൽ സി.പി.ഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് സി.പി.എം നൽകിയെങ്കിലും താൽപര്യമില്ലെന്ന നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...