എറണാകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു. സി പി എം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സി പി ഐയിൽ ചേർന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഷാജുവിനെ സി പി എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ദീർഘകാലമായി സി പി എമ്മും ഷാജു ജേക്കബിനുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പരാജയം അതിന് ശേഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സി പി എം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുംകയും ഷാജു മാത്രം വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാവാനുള്ള കാരണക്കാരൻ ഷാജി ജേക്കബാണ് എന്ന വിലയിരുത്തലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ പിന്നാലെ പാർട്ടിയിൽ നിന്നും സി പി എം പുറത്താക്കിയിരുന്നു.

അതിന് ശേഷമാണ് ഷാജുവീന് ഒപ്പമുള്ള പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള 53 പേർ സി പി ഐയിൽ ചേർന്നിരിക്കുന്നത്. ഇവരിൽ പാലക്കാട് പഞ്ചായത്തിന്റെ പഴയ വൈസ് പ്രസിഡന്റ് ബിജു, ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആലി ഷാജു ഉൾപ്പെടെയുള്ള മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നവരുമാണ് സി പി ഐൽ ചേർന്നത്. സി പി ഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിന്റെയും മുൻ എം എൽ എമാരായ ബാബു പോളിന്റെയും എൽദോ എബ്രഹാമിന്റെയും സാന്നിധ്യത്തിലാണ് ഇവർ സി പി ഐ അംഗത്വം ഏറ്റെടുത്തത്. വരും ദിവസന്തങ്ങളിൽ കൂടുതൽ സി പി എം പ്രവർത്തകർ സി പി ഐ ലേക്ക് മാറുമെന്നാണ് ഷാജു ജേക്കബിന്റെ അവകാശവാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...