പത്തനംതിട്ട നഗരത്തില്‍ പോലീസ് ബാരിക്കേഡ്‌ മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമരക്കാരില്‍ നിന്നും പോലീസിന് സംരക്ഷണം നല്‍കുവാനും വഴി തടയുവാനുമെല്ലാം സംസ്ഥാനത്തെ പോലീസ് സേന ഉപയോഗിക്കുന്ന ബാരിക്കേഡ് ആര്‍ക്കും വേണ്ടാതെ മാലിന്യത്തില്‍ ഉപേക്ഷിച്ച നിലയില്‍. പത്തനംതിട്ട കണ്ണങ്കരയിലാണ് ബാരിക്കേഡ്‌ വഴിയില്‍ ഉപേക്ഷിച്ചത്. അബാന്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ  ഭാഗമായി അബാന്‍ ജംഗ്ഷനില്‍ ഗതാഗതം നിരോധിച്ചപ്പോള്‍ കണ്ണങ്കരയില്‍ നിന്നും കല്ലറക്കടവ് വഴി വാഹനങ്ങള്‍ തിരിച്ചുവിടാനാണ് ഈ ബാരിക്കേഡ് ഇവിടെ കൊണ്ടുവന്നത്. അബാന്‍ ജംഗ്ഷനില്‍ മേല്‍പാലത്തിന്റെ അടിയിലൂടെ ഗതാഗതം പുനസ്ഥാപിച്ചപ്പോഴും ബാരിക്കേഡ് ഇവിടെ നിന്നും മാറ്റിയില്ല. ഉപയോഗം കഴിഞ്ഞതോടെ ബാരിക്കേഡ് വഴിയരികിലെ മാലിന്യത്തില്‍ തള്ളിയിരിക്കുകയാണ്.

മഴയും വെയിലുമേറ്റ് ഇത് തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ ബാരിക്കേഡുകള്‍ സ്ഥലത്ത് നിന്നും മാറ്റാതെ നടപ്പാതയിലും മറ്റും കൊണ്ടുവന്ന് വെച്ച് യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത സാഹചര്യം മുന്‍പും ഉണ്ടായിട്ടുണ്ട്. കളക്ട്രേറ്റ് പടിക്കലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ബാരിക്കേഡിലെ ഇരുമ്പ് മുള്ളുകള്‍ ആളുകളുടെ ശരീരത്തിലും വസ്ത്രത്തിലും കുത്തിക്കയറുന്ന സംഭവങ്ങളും പല തവണയുണ്ടായിട്ടുണ്ട്. സമരത്തിന് കൊണ്ടുവരുന്ന ബാരിക്കേഡുകള്‍ പോലീസ് യഥാസമയം നീക്കം ചെയ്യാത്തതാണ് കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ – പെരുമ്പെട്ടിയിൽ MDMA വില്പനക്കാരന്‍ അറസ്റ്റിൽ

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ പുരോഗമിക്കവെ പത്തനംതിട്ട ജില്ലയിലെ...

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ....

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം സുഗമമാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കണം ; ആന്റോ...

0
പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ...

വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട...

0
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ...