പ്രതിശ്രുത വരന്റെ കുഴിമാടത്തിന് സമീപം പ്രഫുല്ലയ്ക്ക് അന്ത്യവിശ്രമം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ബൈക്കപകടത്തില്‍ മരിച്ച പ്രതിശ്രുത വരന്റെ കുഴിമാടത്തിന് സമീപം പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം. കാസര്‍കോട് കുമ്പള സ്വദേശി പ്രഫുല്ലയുടെ മൃതദേഹമാണ് പ്രതിശ്രുത വരനായിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി വള്ളിയൂര്‍ സ്വദേശി മണിയുടെ ഗ്രാമത്തിലെത്തിച്ച് സംസ്‌കരിച്ചത്. മണിയുടെ മരണത്തില്‍ മനംനൊന്ത് കഴിഞ്ഞ ദിവസമായിരുന്നു പ്രഫുല്ല ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ മണിയുടെ കുഴിമാടത്തിന് സമീപം തന്നെയും സംസ്‌കരിക്കണമെന്ന് പ്രഫുല്ല കുറിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരുനെല്‍വേലിയില്‍ എത്തിച്ച് സംസ്‌കരിച്ചത്. വിവാഹം അടുത്തിരിക്കെയായിരുന്നു മണിക്ക് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഒരു മാസം മുന്‍പായിരുന്നു സംഭവം നടന്നത്. ചികിത്സയിലിരിക്കെ ആശുപത്രിയില്‍വെച്ച് മണി മരിച്ചു. മണിയുടെ സംസ്‌കാര ചടങ്ങില്‍ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. തിരിച്ച് കുമ്പളയിലെ വീട്ടിലെത്തിയ ശേഷം പ്രഫുല്ല മാനസികമായി തകര്‍ന്നിരുന്നു.

ഞായറാഴ്ച വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രഫുല്ല ജീവനൊടുക്കിയത്. ഹാളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ പ്രഫുല്ലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹത്തിനരികില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ മൃതദേഹം മണിയെ സംസ്‌കരിച്ചിടത്ത് സംസ്‌കരിക്കണമെന്ന് എഴുതിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അതിന് തയ്യാറാകുകയായിരുന്നു. തിങ്കഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കാസര്‍കോട്ട് നിന്ന് മൃതദേഹം തിരുനെല്‍വേലിക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മണിയുടെ കുഴിമാടത്തിന് സമീപത്തായി പ്രഫുല്ലയുടെ മൃതദേഹം സംസ്‌കരിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....