പെട്രോളിൽ എഥനോൾ അളവ് പരിശോധിക്കാൻ പ്രത്യേക കിറ്റുകൾ കേരളത്തിലെത്തി
തിരുവനന്തപുരം : പെട്രോളിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ അളവ് നിശ്ചിത പരിധി കടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള അത്യാധുനിക പരിശോധനാ കിറ്റുകൾ കേരളത്തിലെത്തി. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ആഭ്യന്തര വകുപ്പിന്റെ ആവശ്യപ്രകാരം പരിശോധനാ ഉപകരണങ്ങൾ കൈമാറിയത്. ഇവ ഉപയോഗിച്ചുള്ള പരിശോധന ഈ ആഴ്ച തന്നെ ആരംഭിക്കും. ഇ–20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിലേക്കാണ് കിറ്റുകൾ എത്തിച്ചത്. ആഭ്യന്തര വകുപ്പിനു കീഴിലുള്ള ഈ ലബോറട്ടറികളിൽ ആദ്യമായാണ് ഇ–20 പെട്രോളിന്റെ ഗുണനിലവാര പരിശോധന നടക്കുന്നത്.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനെയാണ് ഇ–20 എന്നു പറയുന്നത്. പരിശോധനാ ഫലത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനും നിയമപരമായ നടപടികൾക്ക് ആവശ്യമായ വിശ്വാസ്യതയുള്ള റിപ്പോർട്ട് ലഭ്യമാക്കുന്നതിനുമാണ് പ്രത്യേക കിറ്റുകൾ എത്തിച്ചിരിക്കുന്നത്. നിലവിൽ ഒരു ലീറ്റർ വീതമുള്ള 13 പെട്രോൾ സാംപിളുകൾ പരിശോധനയ്ക്കായി ലബോറട്ടറികൾക്ക് കൈമാറിയിട്ടുണ്ട്. ഇവയിൽ എഥനോളിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിലാണോയെന്നാണ് പ്രധാനമായും പരിശോധിക്കുക.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ
-
’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി





