നടപടി വേണം; യുഡിഎഫ് എം.എല്‍.എമാര്‍ക്കെതിരെ കേരള പോലീസ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; യുഡിഎഫ് എം.എല്‍.എമാര്‍ക്കെതിരെ കേരള പോലീസ് അസോസിയേഷന്‍. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ടു ഇന്ന് നടന്ന കയ്യാങ്കളിയില്‍ യുഡിഎഫ് എം.എല്‍.എമാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടന്ന ആക്രമണം ഗൗരവതരമാണ്. നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കും വിധം കര്‍ശന നടപടി സ്വീകരിക്കണമെന്നും പോലീസ് അസോസിയേഷന്‍ പരാതിപ്പെട്ടു.

കേരളാ പോലീസ് അസോസിയേഷനെ കൂടാതെ, കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാണാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മന്ത്രിയുടെ മുന്നിലും പരാതിയുമായി അസോസിയേഷന്‍ നേതാക്കളെത്തിയിരുന്നു. അതേസമയം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞു വീണു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...