പോലീസുകാരുടെ പാട്ടും നൃത്തവും ചിത്രീകരിക്കുന്ന വീഡിയോ ഇനി വേണ്ട ; പോലീസുകാർ വീഡിയോ നിർമ്മിക്കുന്നത് ഡിജിപി വിലക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് ബോധവത്കരണത്തിനായി പോലീസുകാർ വീഡിയോ നിർമ്മിക്കുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്റ വിലക്കി രംഗത്ത്. കൊറോണ ബോധവത്കരണത്തിനായി 412 വീഡിയോകളാണ് പോലീസ് നിർമ്മിച്ചത്. വീഡിയോ നി‌ർമ്മാണം മതിയാക്കി കൊവിഡ് ഡ്യൂട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. തങ്ങളുടെ വീഡിയോകളിൽ അഭിനയിക്കാൻ ചലച്ചിത്രതാരങ്ങളെയും പ്രമുഖ വ്യക്തികളെയും നിർബന്ധിക്കുന്നത് ഒഴിവാക്കാനും പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ഷൂട്ടിംഗ് ആവശ്യമുണ്ടെങ്കിൽ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയിൽ നിന്ന് അനുമതി നേടിയിരിക്കണമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ പോലീസിന്റെ നല്ല പ്രവൃത്തികൾ പൊതുജനങ്ങളോ വാർത്താ ചാനലുകളോ ചിത്രീകരിച്ചത് വേണമെങ്കിൽ എഡി​റ്റ് ചെയ്ത് ഉപയോഗിക്കാം. പോലീസുകാരുടെ പാട്ടും നൃത്തവും ചിത്രീകരിക്കുന്ന വീഡിയോയും ഇനി വേണ്ട. ഇപ്പോൾ തന്നെ ആവശ്യത്തിലധികമുണ്ടെന്നാണ് ഡി.ജി.പിയുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...