ഗുണ്ടകളേയും ക്രിമിനലുകളേയും പൂട്ടാന്‍ വ്യാപക പരിശോധന ; പിടിയിലായത് രണ്ടായിരത്തിലേറെ പേര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി രണ്ടായിരത്തി മുന്നൂറിലേറെപ്പേരെ പിടികൂടി പോലീസ്. ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ തുടങ്ങിയ ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായിരുന്നു സംസ്ഥാന വ്യാപക നടപടി. പിടികൂടിയവരില്‍ മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും. വരുംദിവസങ്ങളിലും പരിശോധന തുടരും. ഇന്നലെ രാത്രി തുടങ്ങിയ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് തിരുവനന്തപുരത്ത്, 297 പേര്‍. കൊല്ലത്ത് 261വും പത്തനംതിട്ടയില്‍ 120വും കോട്ടയത്ത് 112 പേരും പിടിയിലായി. കാപ്പാ ചുമത്തി നാടുകടത്തിയ ശേഷവും തിരിച്ചെത്തിയവര്‍, കാപ്പ ചുമത്താന്‍ തീരുമാനമായിട്ടും മുങ്ങി നടക്കുന്നവര്‍, പിടികിട്ടാപ്പുള്ളികള്‍, വാറണ്ട് പ്രതികള്‍, ലഹരി വില്‍പ്പനക്കാര്‍ തുടങ്ങി–നാടിന് ഭീഷണിയെന്ന് കണ്ടെത്തിയവരെയാണ് പ്രധാനമായും പിടികൂടുന്നത്.

എറണാകുളത്ത് 156 പേര്‍ പിടിയിലായപ്പോള്‍ തൃശൂരില്‍ 272വും കോഴിക്കോട്216വും കണ്ണൂരില്‍ 257 പേരും  പിടിയിലായി. പിടിയിലായവരില്‍ ലഹരികടത്തുകാര്‍ വരെ ഉള്‍പ്പെടുന്നുണ്ട്. പിടികൂടിയ എല്ലാവരെയും ജയിലിലടക്കില്ല. പിടികിട്ടാപ്പുള്ളികളെയും ജാമ്യമില്ലാക്കേസിലെ പ്രതികളെയുമാണ് റിമാന്‍ഡ് ചെയ്യുന്നത്. മറ്റുള്ളവരെ 24 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വെച്ച് വിവരം ശേഖരിച്ച ശേഷം വിട്ടയക്കും. അപകടകാരികളായ പിടികിട്ടാപ്പുള്ളികളില്‍ 50 ശതമാനത്തിലേറെപ്പേരെയും പിടികൂടാനായെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മറ്റ് ക്രിമിനലുകള്‍ നിരീക്ഷണത്തിലാണെന്ന് ഉറപ്പിക്കാനായതും നേട്ടമായി കരുതുന്നു. ആദ്യദിനത്തിലെ ആവേശത്തിന് ശേഷം നേരത്തെ പ്രഖ്യാപിച്ച ഓപ്പറേഷന്‍ കാവല്‍ പോലും പദ്ധതി നിര്‍ജീവമാകുമോയെന്നാണ് ഇനി അറിയേണ്ടത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...