കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും 17 ന് കോഴഞ്ചേരിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 10 മുതല്‍ കാമ്പയിന്‍ ആരംഭിക്കും. 18 നും 60 നും ഇടയില്‍ പ്രായമുള്ള രണ്ടു വര്‍ഷക്കാലം പ്രവാസജീവിതം നയിച്ച പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനും അംശദായ കുടിശിക പിഴ ഇളവോടുകൂടി അടച്ച് തീര്‍ക്കുന്നതിനുമുള്ള അവസരമുണ്ട്.

ക്ഷേമനിധിയില്‍ അംഗത്വം നേടി അംശദായം കൃത്യമായി ഒടുക്കിയ അറുപത് വയസ് പൂര്‍ത്തിയായതോ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ളതോ ആയ പ്രവാസികള്‍ക്ക് 3000 രൂപ മുതല്‍ പ്രവാസിക്ഷേമ ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നു. അംഗത്വ കാലയളവിനുള്ളില്‍ (പെന്‍ഷന്‍ തീയതിക്ക് മുന്‍പ് ) ചികിത്സാ ധനസഹായം, പെണ്‍മക്കളുള്ള അംഗത്തിന് വിവാഹധനസഹായം, മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം എന്നിവ നല്‍കുന്നു. പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കെ അംഗം മരണമടഞ്ഞാല്‍ അംഗത്തിന്റെ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷനും ലഭിക്കും. കുടിശിക വരുത്താതെ അംഗം മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് 50,000 രൂപ വരെ മരണാനന്തര ധനസഹായവും നല്‍കും. ഫോണ്‍ : 9495630828, www.pravasikerala.org

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത് നിരവധി...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...