ചെങ്ങന്നൂരിലെ വയോധികന്റെ ദുരൂഹമരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽക്കാരി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചെങ്ങന്നൂർ പുലിയൂരിലെ യേശുദാസന്റെ ദുരൂഹമരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽക്കാരി ഉദയകുമാരി. സഹോദരൻ ഗബ്രിയേലിനെ വീട്ടിൽ കയറ്റരുതെന്ന് യേശുദാസൻ പറഞ്ഞിരുന്നതായി അയൽക്കാരി വെളിപ്പെടുത്തുന്നു. അവനെ വീട്ടിൽ കയറ്റരുത്, എന്നെ കൊല്ലും എന്നാണ് പറഞ്ഞത്. സ്വത്തെല്ലാം കൊച്ചുമക്കൾക്കുള്ളതാണ് എന്നും യേശുദാസൻ പറഞ്ഞിരുന്നു. മരിക്കുന്നതിന് മൂന്നുമാസം മുൻപാണ് യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയേലിന്റെ പേരിലാക്കിയത്. അയൽ വീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ അയൽക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ അയൽവീട്ടിൽ നിന്നു കാഴ്ച മറയ്ക്കും വിധം മതിൽ നിർമിച്ചു.

യേശുദാസും ഗബ്രിയേലും അകൽച്ചയിൽ ആയിരുന്നുവെന്നും അയൽക്കാരി വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച് 20നാണ് യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യേശുദാസിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി രാസ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. യേശുദാസ് മരിച്ച ദിവസം ആശുപത്രിയിൽ കൊണ്ടുപോകുന്നതിനടക്കം ആരെയും ഗബ്രിയേൽ അടുപ്പിച്ചില്ലെന്നും അയൽക്കാരി പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...