ബുധനാഴ്ച വരെ ശക്തമായ മഴ , കാസര്‍കോട് ഓറഞ്ച് അലര്‍ട്ട് ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ വരുംദിവസങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. കാസര്‍ഗോഡ്‌ ജില്ലയില്‍ ഇന്ന്‌ ഓറഞ്ച്‌ അലേര്‍ട്ട്‌.

ഇന്ന്‌ യെലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍. നാളെ : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും 15 ന്‌ ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും 16 ന്‌ തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും യെലോ അലേര്‍ട്ടുണ്ട്‌.

ശക്‌തമായ മഴ തുടരുന്നതിനാല്‍ ചെറിയ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടു രൂപപ്പെടാനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓറഞ്ച്‌, യെലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. മലയോര മേഖലയിലെ രാത്രിസഞ്ചാരം ഒഴിവാക്കണം. കടലാക്രമണ ഭീഷണിയുള്ളതിനാല്‍ തീരദേശ വാസികളും ശ്രദ്ധിക്കണമെന്നു നിര്‍ദേശമുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...