കാലവർഷം എത്തിയതോടെ ജില്ലാ കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിൽ കമൻ്റ് മഴ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സ്കൂളുകൾ തുറന്നതിനു പിന്നാലെ സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ മഴ അവധി ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ജില്ലാ കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിലേക്ക് ഒഴുകിയെത്തുന്നു. എറണാകുളം, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിലെ കളക്ടർമാരുടെ പോസ്റ്റുകൾക്ക് താഴെ “മഴ കനക്കുകയാണ്, ഒരു അവധി പ്രഖ്യാപിക്കൂ” എന്ന തരത്തിലുള്ള കമൻ്റുകളാണ് നിറയുന്നത്. “പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല”, “മറ്റു ജില്ലകളിൽ അവധി നൽകിയാൽ ഞങ്ങൾക്കും വേണം”, “മുൻ കളക്ടർ അവധി തരാറുണ്ടായിരുന്നു” തുടങ്ങിയ രസകരമായ അഭ്യർത്ഥനകളും കമൻ്റുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ചിലർ തങ്ങളുടെ പ്രദേശത്തിന്റെ പേരും മഴ ആരംഭിച്ച സമയവും രേഖപ്പെടുത്തിയാണ് അവധി ആവശ്യപ്പെടുന്നത്. അതേസമയം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുപോലും ഇതുവരെ ഔദ്യോഗികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. മഴയുടെ തീവ്രത, ജലക്കെട്ട്, ഗതാഗത സാഹചര്യം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ജില്ലാ കളക്ടർമാർ അവധിയെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത്. സംസ്ഥാനത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അടുത്ത മൂന്ന് ദിവസവും മഴ ശക്തമായി തുടരാനിടയുണ്ടെന്നും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...