Thursday, April 25, 2024 2:38 pm

കേരള റബർ ലിമിറ്റഡ് മേയിൽ പ്രവർത്തനമാരംഭിക്കും : പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള റബർ ലിമിറ്റഡ് അടുത്ത മേയിൽ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കമ്പനിയുടെ പ്രാരംഭ പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വെള്ളൂർ എച്ച്എൻഎൽ, സർക്കാർ ഏറ്റെടുത്ത ശേഷം പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ കമ്പനിയാണ് കേരള റബർ ലിമിറ്റഡ്. റബർ അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടും റബർ വ്യവസായത്തിന് എല്ലാത്തരം സാങ്കേതിക പിന്തുണ നൽകാൻ ഉദ്ദേശിച്ചും രൂപം നൽകിയ കമ്പനി സിയാൽ മാതൃകയിലാണ് പ്രവർത്തിക്കുക.

വെള്ളൂരിലെ 145 ഏക്കർ ഭൂമി കിൻഫ്ര റബർ ലിമിറ്റഡിന് ഉടനെ കൈമാറും. കമ്പനിയുടെ ഡിപിആർ രണ്ടു മാസത്തിനുള്ളിൽ തയാറാക്കും. സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഭൂരിപക്ഷ ഓഹരിയുടമാവകാശമുള്ള ഒന്നായിരിക്കും കമ്പനി. സ്വാഭാവിക റബറിന്റെയും വ്യാവസായികാടിസ്ഥാനത്തിലുള്ള റബർ ഉൽപന്നങ്ങളുടെയും നിർമ്മാണത്തിനും ഉൽപാദനത്തിനും ഏറ്റവും അനുയോജ്യമായ ഒന്നായി കമ്പനിയെ മാറ്റണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. .

കൊച്ചി വിമാനത്താവളം (സിയാൽ) മാതൃകയിൽ റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപീകരിച്ച കേരള റബർ ലിമിറ്റഡ് പദ്ധതിയിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ സംസ്കരിച്ച് ഉൽപന്നങ്ങളാക്കി മാറ്റാനും അതുവഴി തൊഴിലവസരങ്ങളും കൃഷിക്കാർക്കും വ്യവസായികൾക്കും കൂടുതൽ വരുമാനവും ലഭ്യമാക്കാനാണു ശ്രമം.

പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) കമ്പനിയിൽ സർക്കാരിന് 26% ഓഹരിയുണ്ടാകും. ഇന്ത്യയിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്ന 7.5 ലക്ഷം ടൺ റബറിൽ 5.4 ലക്ഷം ടണ്ണും കേരളത്തിലാണ്. എന്നാൽ ഇതിൽ 20% മാത്രമേ ഇവിടെ സംസ്കരിക്കുന്നുള്ളൂ. ബാക്കി മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി ഉൽപന്നങ്ങളാക്കി തിരികെ കേരളത്തിലെ വിപണിയിലെത്തുന്നു. 2030 ആകുമ്പോഴേക്കും 40% റബർ ഇവിടെ സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും കേരളത്തെ ലാറ്റക്സ് ഹബ് ആക്കി മാറ്റാനുമാണു കേരള റബർ കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാന്‍ ഭക്തൻ തയ്യാറാക്കിയ കിറ്റുകള്‍’ ; വിശദീകരിച്ച് സുരേന്ദ്രന്‍

0
വയനാട് : കിറ്റ് വിവാദത്തിൽ പങ്കില്ലെന്ന പ്രതികരണവുമായി ബി.ജെ.പി. പിടിച്ചെടുത്തത്...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...

പാറമ്പുഴ കൂട്ടക്കൊലപാതകം ; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

0
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി...

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...